യുവേഫ ചാമ്പ്യന്‍സ് ലീഗ്; ചെല്‍സിയും ബെന്‍ഫിക്കയും ക്വാര്‍ട്ടറില്‍

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ചെല്‍സിയും ബെന്‍ഫിക്കയും ക്വാര്‍ട്ടറില്‍. ചെല്‍സി ബൊറൂസിയ ഡോര്‍ട്മുണ്ടിനെയും ബെന്‍ഫിക്ക ക്ലബ് ബ്രൂഗിനെയും പരാജയപ്പെടുത്തിയാണ് അവസാന എട്ടില്‍ ഇടം നേടിയത്. സ്വന്തം തട്ടകത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ചെല്‍സിയുടെ ജയം. 43ാം മിനിറ്റില്‍ റഹീം സ്‌റ്റെര്‍ലിങും 53ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ കായ് ഹവേര്‍ട്‌സും ചെല്‍സിക്കായി ലക്ഷ്യം കണ്ടു.

  വിജയിന് രാഷ്ട്രീയ പക്വതയില്ല; രൂക്ഷവിമർശനവുമായി ഡി.കെ. ശിവകുമാർ; കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി

ആദ്യപാദത്തില്‍ ഡോര്‍ട്മുണ്ടിനോട് എതിരില്ലാത്ത ഒരു ഗോളിന് ചെല്‍സി പരാജയപ്പെട്ടിരുന്നു. അതേസമയം ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ബെന്‍ഫിക്ക ക്ലബ് ബ്രൂഗിനെ പരാജയപ്പെടുത്തിയത്. ഗോണ്‍സാലോ റാമോസ് ഇരട്ട ഗോള്‍ നേടിയപ്പോള്‍, റാഫ സില്‍വ, ജാവോ മരിയോ, ഡേവിഡ് നെരസ് എന്നിവരും ലക്ഷ്യം കണ്ടു. ബോണ്‍ മെയ്ജറാണ് ക്ലബ് ബ്രൂഗിന്റെ ആശ്വാസ ഗോള്‍ നേടിയത്. രണ്ട് പാദങ്ങളിലുമായി 7-1ന് ജയിച്ചാണ് ബെന്‍ഫിക്കയുടെ ക്വാര്‍ട്ടര്‍ പ്രവേശം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അതൊരു ആക്ഷൻ സീൻ പോലുമായിരുന്നില്ല, പക്ഷേ സംഭവിച്ചത്.. ; മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെക്കുറിച്ച് ടൊവിനോ തോമസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കഠിനവെയിലിൽ വെന്തുരുകി ബെംഗളൂരുവിലെ ശുചീകരണ തൊഴിലാളികൾ; ജോലിസമയം ക്രമീകരിക്കണമെന്ന് ആവശ്യം
[masterslider id="10"]

Related posts

Click Here to Follow Us