റിസോർട്ടിൽ ബിയര്‍ കുപ്പിക്കടിച്ച കോണ്‍ഗ്രസ് എംഎല്‍എ അറസ്റ്റില്‍

ബെംഗളൂരു:  എം എല്‍ എ ആനന്ദ് സിംഗിനെ കയ്യാംങ്കളിക്കിടെ ബിയര്‍ കുപ്പിക്കടിച്ച് പരിക്കേല്‍പ്പിച്ച കോണ്‍ഗ്രസ്‌ എം എല്‍ എ ജെ എന്‍ ഗണേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു . ആനന്ദ് സംഗിന്‍റെ പരാതിയില്‍ ഗണേഷിനെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിരുന്നു. സംഭവത്തിന്‌ ശേഷം ഒരു മാസത്തോളമായി ഗണേഷ് ഒളിവിലായിരുന്നു.

ഇദ്ദേഹത്തെ ഗുജറാത്തിൽനിന്നാണ് കർണാടകപോലീസ് അറസ്റ്റ് ചെയ്തത്. ഗുജറാത്തിലെ കോടതിയിൽ ഹാജരാക്കിയ ശേഷം ഇന്ന് ബെംഗളൂരുവിൽ കൊണ്ടുവരും. നേരത്തെ മൂന്നുതവണ പോലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും ഗണേഷ് അവസാനനിമിഷം രക്ഷപ്പെടുകയായിരുന്നു. മനഃപൂർവം ഉപദ്രവിക്കൽ, മാരകായുധങ്ങളുപയോഗിച്ച് മുറിവേൽപ്പിക്കൽ, കരുതിക്കൂട്ടി അപമാനിക്കൽ തുടങ്ങിയ വകുപ്പുകളും ഇദ്ദേഹത്തിനെതിരേ ചുമത്തിയിരുന്നു.

  പേര് വന്ദേ ഭാരത്, വേഗത 'പാസഞ്ചറിനേക്കാൾ കഷ്ടം'; ബെംഗളൂരുവിലേക്ക് എത്തിയത് ഒൻപത് മണിക്കൂർ വൈകി മന്ത്രിക്ക് പരാതിപ്രളയം

കേസ് രജിസ്റ്റർചെയ്ത ശേഷം ഗണേഷ് രാമനഗരയിലെ പ്രിൻസിപ്പൽ ആൻഡ്‌ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. കഴിഞ്ഞ ജനുവരി 19-ന് രാത്രിയാണ് ബിഡദിയിലെ റിസോർട്ടിൽ കോൺഗ്രസ് എം.എൽ.എ.മാർ തമ്മിൽത്തല്ലിയത്. ആക്രമണത്തിൽ ആനന്ദ് സിങ്ങിന്റെ വലതുകണ്ണിന് സാരമായി പരിക്കേറ്റു. ഇദ്ദേഹത്തിന്റെ പരാതിയെത്തുടർന്ന് ഗണേഷിനെതിരേ വധശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി പോലീസ് കേസെടുക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ഗണേഷിനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

  നീറ്റ് പുനഃപരീക്ഷ: ബെംഗളൂരുവിൽ പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ

എം.എൽ.എ.മാർ തമ്മിൽത്തല്ലിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉപമുഖ്യമന്ത്രി ജി. പരമേശ്വരയുടെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപവത്കരിച്ചിട്ടുണ്ട്. സർക്കാരിനെവീഴ്ത്താനുള്ള ബി.ജെ.പി.യുടെ നീക്കം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചത് സംബന്ധിച്ച തർക്കമാണ് തമ്മിൽത്തല്ലിൽ കലാശിച്ചതെന്നായിരുന്നു ആരോപണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts