കുരങ്ങുകളുടെ ആക്രമണത്തിൽ വയോധികൻ മരിച്ചു

ബെംഗളൂരു: ദാവണഗെരെയിൽ കുരങ്ങുകളുടെ ആക്രമണത്തിൽ വയോധികൻ മരിച്ചു. ഹൊന്നാലി താലൂക്ക് അരക്കെരെ ഗ്രാമവാസിയായ ഗുട്ടെപ്പ(60)യാണ് മരിച്ചത്. പ്രഭാത നടത്തത്തിനിറങ്ങിയ ഗുട്ടെപ്പയെ കൂട്ടമായെത്തിയ കുരങ്ങുകൾ ആക്രമിച്ച് വീഴ്ത്തുകയായിരുന്നു. പിന്നീട് മുഖത്തും കഴുത്തിലും ആക്രമിച്ചു. ശബ്ദംകേട്ട് ഓടിയെത്തിയ സമീപവാസികൾ ഇദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുറിവുകളിൽനിന്നുള്ള രക്തസ്രാവമാണ് മരണകാരണം. സംഭവത്തെത്തുടർന്ന് പ്രദേശവാസികൾ വനംവകുപ്പ് ഓഫീസിനുമുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. കുരങ്ങുകൾ നേരത്തേയും വളർത്തുമൃഗങ്ങളെ ആക്രമിക്കുകയും വീടുകളിൽക്കയറി നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തിരുന്നെങ്കിലും മനുഷ്യരെ ആക്രമിക്കുന്നത് ആദ്യമായാണെന്ന് പ്രദേശവാസികൾ പറഞ്ഞു. മരിച്ച ഗുട്ടെപ്പയുടെ കുടുംബത്തിന് സഹായധനം അനുവദിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

Read More

തെങ്ങ് കൃഷി നശിപ്പിച്ച കുരങ്ങന്മാരെ  കൊന്ന് ചാക്കിൽ കെട്ടി 

ബെംഗളൂരു: തെങ്ങ് കൃഷി നശിപ്പിച്ചതിന് ഏഴ് കുരങ്ങന്മാരെ കൊന്ന് ചാക്കിൽ കെട്ടി. രാമനഗര ജില്ല കനകപൂർ താലൂക്കിലെ ഹരോഹള്ളി താലൂക്കിലെ മലവാടി ഹോബ്ലിയിലെ യലച്ചവാടി ഗ്രാമപഞ്ചായത്തിലെ റസിഡൻഷ്യൽ നഗരത്തിലാണ് ഇത്തരമൊരു പ്രവൃത്തി ഉണ്ടായിരിക്കുന്നത്. വഴിയരികിൽ സംശയാസ്പദമായി കിടന്നിരുന്ന ബാഗ് നീക്കം ചെയ്തപ്പോൾ ഏഴ് കുരങ്ങന്മാരെ കൊന്ന് ബാഗിൽ തള്ളിയതായി കണ്ടെത്തുകയായിരുന്നു. കുരങ്ങുകൾ സാധാരണയായി തെങ്ങുകൾ, സീതപ്പഴം, നിലക്കടല തുടങ്ങിയ കാർഷിക വിളകളെ നശിപ്പിക്കുന്നു. ഇക്കാരണത്താൽ, കുരങ്ങന്മാരുടെ  കുരങ്ങുകളെ കൊന്ന് ചാക്കിൽ കെട്ടി റോഡരികിൽ കൊണ്ടുവന്നിടുകയായിരുന്നു. ഒരു കുട്ടിക്കുരങ്ങുൾപ്പെടെ ഏഴ് കുരങ്ങുകൾ ചത്തു.കുരങ്ങിന്റെ കഴുത്തിൽ രക്തക്കറ…

Read More

കുരങ്ങൻമാരെ ഓടിക്കാൻ നായകളെ ഫാൻസിഡ്രസ് ഇടിയ്ച്ച് കർഷകർ

മൈസൂരും: ചാമരാജ് നഗറിൽ കുരങ്ങൻമാരെ ഓടിക്കാൻ വളർത്തുനായകൾക്കു കടുവയുടെ രുപം വരുത്തിയുള്ള പരീക്ഷണവുമായി കർഷകർ, അജിപുര ഗ്രാമത്തിലാണ് വ്യാപകമായി വിളകൾ നശിപ്പിക്കുന്ന കുരങ്ങൻമാരെ കൊണ്ടുപൊറുതി മുട്ടിയ കർഷകർ പുതിയ തന്ത്രം പയറ്റുന്നത്. നായകളുടെ ദേഹത്ത് കടുവയുടേതിനു സമാനമായ വരകൾ പെയിന്റ് ഉപയോഗിച്ച് വരയ്ക്കുകയാണ് ചെയ്യുന്നത്. വരകൾ കാണുന്നതോടെ കുരങ്ങൻമാർ പേടിച്ച് ഓടുമെന്നാണു കർഷകർ പറയുന്നത്. 3 വർഷം മുൻപ് ശിവമൊഗ്ഗ തീർഥഹള്ളിയിൽ കർഷകർ സമാനമായ രീതിയിൽ വളർത്തുനായകൾക്ക് കടുവയുടെ നിറം നൽകിയിരുന്നു.

Read More

വാട്ടർ ടാങ്കിൽ വീണ 18 കുരങ്ങുകൾ ചത്തു

ബെംഗളൂരു: കലബുര്‍ഗിയില്‍ ഉപയോഗിക്കാതെ കിടന്ന വാട്ടർ ടാങ്കിൽ വീണ് 18 കുരങ്ങുകൾ ചത്തു. ടാങ്കിൽ അകപ്പെട്ട 16 കുരങ്ങുകളെ അധികൃതർ രക്ഷപെടുത്തി. ഇവയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപത്തെ മരത്തിൽ നിന്നും മൂടാതെ ഇട്ടിരിക്കുന്നതങ്കിലേക്ക് വീണതാകാമെന്നാണ് നിഗമനം. 6 മണിക്കൂറെടുത്താൻ കുരങ്ങുകളെ രക്ഷിച്ചത്.

Read More

കുരങ്ങന്മാരെ തുറന്ന് വിടുമ്പോൾ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് കോടതി നിർദ്ദേശം

ബെംഗളൂരു: നഗരത്തിൽ നിന്ന് പിടികൂടുന്ന കുരങ്ങൻമാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് തുറന്ന് വിടാൻ വിദഗ്ധ സമിതി നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പാലിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശം. കുരങ്ങൻമാർ കൂട്ടത്തോടെ ചത്ത സംഭവങ്ങൾ ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതു താൽപ്പര്യ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഈ നിർദ്ദേശം. പിടികൂടുന്ന കുരങ്ങൻമാരെ ജനവാസ പ്രദേശങ്ങളിൽ തുറന്ന് വിടരുതെന്നും കോടതി വ്യക്തമാക്കി.

Read More
Click Here to Follow Us