കുരങ്ങുകളുടെ ആക്രമണത്തിൽ വയോധികൻ മരിച്ചു

ബെംഗളൂരു: ദാവണഗെരെയിൽ കുരങ്ങുകളുടെ ആക്രമണത്തിൽ വയോധികൻ മരിച്ചു.

ഹൊന്നാലി താലൂക്ക് അരക്കെരെ ഗ്രാമവാസിയായ ഗുട്ടെപ്പ(60)യാണ് മരിച്ചത്.

പ്രഭാത നടത്തത്തിനിറങ്ങിയ ഗുട്ടെപ്പയെ കൂട്ടമായെത്തിയ കുരങ്ങുകൾ ആക്രമിച്ച് വീഴ്ത്തുകയായിരുന്നു. പിന്നീട് മുഖത്തും കഴുത്തിലും ആക്രമിച്ചു.

ശബ്ദംകേട്ട് ഓടിയെത്തിയ സമീപവാസികൾ ഇദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുറിവുകളിൽനിന്നുള്ള രക്തസ്രാവമാണ് മരണകാരണം.

  സ്വാതന്ത്ര്യദിനത്തിൽ വിധാൻ സൗധയിൽ 'ഫ്രീഡം ഹബ്ബ': പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം

സംഭവത്തെത്തുടർന്ന് പ്രദേശവാസികൾ വനംവകുപ്പ് ഓഫീസിനുമുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.

കുരങ്ങുകൾ നേരത്തേയും വളർത്തുമൃഗങ്ങളെ ആക്രമിക്കുകയും വീടുകളിൽക്കയറി നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തിരുന്നെങ്കിലും മനുഷ്യരെ ആക്രമിക്കുന്നത് ആദ്യമായാണെന്ന് പ്രദേശവാസികൾ പറഞ്ഞു.

മരിച്ച ഗുട്ടെപ്പയുടെ കുടുംബത്തിന് സഹായധനം അനുവദിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസ് യാത്രക്കാർ ഇനി 'കേട്ടു പഠിക്കും': ബിഎംടിസി ബസുകളിൽ വരുന്നു വലിയൊരു മാറ്റം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts