ഭക്ഷ്യവിഷബാധയെ തുടർന്ന് 30 വിദ്യാർഥികൾ ആശുപത്രിയിൽ 

ബെംഗളൂരു : വിജയപുരയിൽ റെസിഡൻഷ്യൽ സ്കൂളിലെ 30 വിദ്യാർഥികളെ ഭക്ഷ്യവിഷബാധയെ ത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രക്കസാഗിയിലെ കസ്തൂർബാഗാന്ധി ഗേൾസ് റെസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർഥികൾക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഹോസ്റ്റലിൽനിന്ന് ഭക്ഷണം കഴിച്ചതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

മുദ്ദെബിഹൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു.

  പഴയ സോഫയും കട്ടിലും ഇനി റോഡിൽ തള്ളേണ്ട'; ബെംഗളൂരുവിനെ വൃത്തിയാക്കാൻ പുതിയ ആപ്പ് എത്തി, ഒരു ക്ലിക്കിൽ വണ്ടി എത്തും

ഭക്ഷ്യവിഷബാധയുടെ യഥാർഥ കാരണം ലബോറട്ടറിയിൽനിന്നുള്ള റിപ്പോർട്ട് ലഭിച്ചശേഷമേ അറിയാനാകൂവെന്ന് തഹസിൽദാർ പറഞ്ഞു.

അതിനിടെ ഭക്ഷണത്തിൽ പല്ലിയെ കണ്ടതായി ആരോപണമുണ്ട്.

തിങ്കളാഴ്ച ഉച്ചയ്ക്ക് വിദ്യാർഥികൾക്ക് സാധാരണ കൊടുക്കുന്ന ഭക്ഷണമാണ് വിളമ്പിയത്.

ഭക്ഷണം കഴിച്ച് കുറച്ചു സമയമായപ്പോൾ ചില വിദ്യാർഥികൾ ഛർദിക്കുകയും തലവേദനയെടുക്കുന്നതായി പറയുകയും ചെയ്തു.

വൈകീട്ടോടെ 30 വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

മുദ്ദെബിഹൽ എം.എൽ.എ. സി.എസ്. നാദഗൗഡ ആശുപത്രി സന്ദർശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ ഇനി അനേക്കലും അത്തിബെലെയും തൊടും; നഗരത്തെ വലംവെക്കാൻ 73 കിലോമീറ്റർ 35 സ്റ്റേഷനുകളുമായി വമ്പൻ വിപുലീകരണത്തിന് ഈ ലൈൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരളത്തിലെ യു.ഡി.എഫ് മാതൃകയിൽ കർണാടകയിലും പുതുമുഖ മന്ത്രിസഭയ്ക്ക് സാധ്യത; സിദ്ധരാമയ്യ പക്ഷത്തെ പ്രമുഖർ പുറത്തായേക്കും
[masterslider id="10"]

Related posts