വിവാഹ ആഘോഷത്തിനിടെ 23 കാരി കുഴഞ്ഞുവീണ് മരിച്ചു

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിൽ നടന്ന ഒരു വിവാഹ ആഘോഷങ്ങൾക്കിടയിൽ യുവതി പെട്ടെന്ന് കുഴഞ്ഞുവീണു മരിച്ചു. കുന്ദാപുരയിലെ ബസ്രൂരിൽ താമസിക്കുന്ന 23 കാരിയായ ജോസ്ന കോത്ത ആണ് ഹവഞ്ചെയിലെ ഒരു ബന്ധുവിന്റെ റോസ് ചടങ്ങിൽ (കത്തോലിക്കർ നടത്തുന്ന വിവാഹത്തിന് മുമ്പുള്ള ചടങ്ങ്) പങ്കെടുക്കുന്നതിനിടെ കുഴഞ്ഞ വീണ് മരിച്ചത്. സോഷ്യൽ മീഡിയയിൽ ജോസ്‌ന മറ്റുള്ളവരോടൊപ്പം ആഘോഷങ്ങളിൽ പങ്കെടുക്കുന്നതും പെട്ടെന്ന് കുഴഞ്ഞുവീഴുന്നതും കാണിക്കുന്ന വീഡിയോകൾ പുറത്തുവന്നു.

  87.1 കോടി ഡോളറിന്റെ നിക്ഷേപം; ഇന്ത്യയുടെ സ്പേസ് ടെക് തലസ്ഥാനമായി ബെംഗളൂരു

റിപ്പോർട്ടുകൾ പ്രകാരം, ജോസ്നയെ ഉടൻ മണിപ്പാലിലെ കസ്തൂർബ മെഡിക്കൽ കോളേജ് (കെഎംസി) ആശുപത്രിയിൽ എത്തിച്ചു, അവിടെ രക്തസമ്മർദ്ദം വളരെ കുറവാണെന്ന് ഡോക്ടർമാർ അറിയിച്ചു. ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണ് യുവതി മരിച്ചത്. പെൺകുട്ടിയുടെ മരണത്തിന് പിന്നിലെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഈ വർഷം ഫെബ്രുവരിയിൽ കർണാടകയിലെ കോലാറിലും സമാനമായ സംഭവം നടന്നിരുന്നു. വിവാഹത്തിന് ഒരുങ്ങിയ ചൈത്ര കെ.ആർ എന്ന 26കാരിയാണ് വിവാഹദിവസം അപ്രതീക്ഷിതമായി കുഴഞ്ഞുവീണത്. ബംഗളൂരുവിലെ നിംഹാൻസിൽ എത്തിച്ചെങ്കിലും അവിടെയുള്ള ഡോക്ടർമാർ പെൺകുട്ടിയുടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. ചൈത്രയ്ക്ക് അപസ്മാരം അനുഭവപ്പെട്ടുവെന്നും തുടർന്ന് മസ്തിഷ്കാഘാതം സംഭവിച്ചു എന്നുമാണ് ഡോക്ടർമാർ അന്ന് അറിയിച്ചത്. തുടർന്ന് ചൈത്രയുടെ കുടുംബം അവളുടെ അവയവങ്ങൾ ദാനം ചെയ്തു, ഈ നീക്കം കർണാടക ആരോഗ്യമന്ത്രി കെ സുധാകർ പ്രശ്‌നംസിക്കുകയും ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബസവരാജ് ഹൊറട്ടി സ്പീക്കർ സ്ഥാനം രാജിവച്ചു
[masterslider id="10"]

Related posts