ബെംഗളൂരു : കഴിഞ്ഞയാഴ്ച വാഹനാപകടത്തിൽ മരിച്ച ടിവി അവതാരകൻ ചന്ദന്റെ ഭാര്യ, മകനെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാൻ ശ്രമിച്ച നിലയിൽ. ചന്ദന്റെ മകൻ തുഷാർ (13) ആണ് മരിച്ചത്. ആസിഡ് കഴിച്ച ഭാര്യ മീന ഗുരുതരാവസ്ഥയിലാണ്. കഴിഞ്ഞ 23നു ദാവനഗെരെയിൽ ദേശീയപാതയിലുണ്ടായ കാറപകടത്തിലാണ് ചന്ദൻ ഉൾപ്പെടെ രണ്ടുപേർ മരിച്ചത്. ഇതിനുശേഷം മീന വളരെ ദുഃഖിതയായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ ദിവസം ദൊഡ്ഡബെല്ലാപുരയിലെ വീട്ടിലേക്കു പോയ മീന തിരിച്ചെത്താത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയ ബന്ധുക്കളാണ് കഴുത്തറത്ത നിലയിൽ തുഷാറിന്റെ മൃതദേഹം കണ്ടെത്തിയത്. അവശനിലയിലായ മീനയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അപകടനില തരണം ചെയ്തിട്ടില്ല. പൊലീസ് കേസെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
മലയാളി കോളേജ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: പ്രതി കുറ്റം സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; പോലീസിനെതിരെ കർശന നടപടി
ബെംഗളൂരു: മഡിവാളയിൽ ഇരുപതുകാരിയായ മലയാളി കോളേജ് വിദ്യാർഥിനി ബലാത്സംഗത്തിനിരയായ സംഭവത്തിൽ നിർണായക... -
കനത്ത കാറ്റും മഴയും; മെട്രോ സർവീസ് നിർത്തിവച്ചു, ഗതാഗതം തടസ്സപ്പെട്ടു; യാത്രക്കാർ ദുരിതത്തിൽ
ബെംഗളൂരു: സിലിക്കൺ സിറ്റിയായ ബെംഗളൂരുവിൽ ഇന്നലെ വൈകുന്നേരം പെയ്ത കനത്ത മഴയും... -
ബെംഗളൂരു നിവാസികൾ സൂക്ഷിക്കുക! അടുത്ത 3 ദിവസത്തേക്ക് നഗരത്തിൽ മഴയോടൊപ്പം ശക്തമായ കാറ്റിന് സാധ്യത
ബെംഗളൂരു, മെയ് 22: കർണാടകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും ശക്തമായ മഴ...
