വകുപ്പ് വിഭജനം കഴിഞ്ഞു;ഇനി മന്ത്രിമാരെ കണ്ടെത്തിയാല്‍ മതി;പാര്‍ട്ടികള്‍ക്ക് കിട്ടിയ വകുപ്പുകള്‍ ഇവിടെ വായിക്കാം.

ബെംഗളൂരു: കര്‍ണാടകത്തിലെ മന്ത്രിസഭാ വികസനം സംബന്ധിച്ച ധാരണയിലെത്തിയതായി കോണ്‍ഗ്രസും ജെ.ഡി.എസും. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒന്നിച്ച് മത്സരിക്കുമെന്നും ഇരുപാര്‍ട്ടികളും പ്രഖ്യാപിച്ചിട്ടുണ്ട്. ധാരണ പ്രകാരം ധനകാര്യമന്ത്രിസ്ഥാനം ജെ.ഡി.എസിന് ലഭിക്കും. ഇതോടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടതായി കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കര്‍ണാടകത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സി വേണുഗോപാല്‍ അറിയിച്ചു.

മന്ത്രിസഭാ വികസനം ജൂണ്‍ ആറിന് നടക്കുമെന്ന് കുമാരസ്വാമിയും വ്യക്തമാക്കി. ആഭ്യന്തരം, ജലസേചനം, ആരോഗ്യം, കൃഷി, വനിതാ – ശിശുക്ഷേമം എന്നിവയടക്കം 22 വകുപ്പുകള്‍ കോണ്‍ഗ്രസിന് ലഭിക്കും. ധനകാര്യം, എക്‌സൈസ്, പൊതുമരാമത്ത്, വിദ്യാഭ്യാസം, ടൂറിസം, ഗതാഗതം എന്നിവയടക്കം 12 വകുപ്പുകളാവും ജെഡി.എസിന് ലഭിക്കുക.

  ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ജെ.ഡി.എസിന് ലഭിക്കുന്ന വകുപ്പുകള്‍

1. ഇന്‍ഫര്‍മേഷന്‍

2. ധനകാര്യം – എക്‌സൈസ്

3. പി.ഡബ്ല്യു.ഡി

4. ഊര്‍ജം

5. സഹകരണം

6. ടൂറിസം

7. വിദ്യാഭ്യാസം

8. മൃഗസംരണം, ഫിഷറീസ്

9. ഹോര്‍ട്ടികള്‍ച്ചര്‍, സെറികള്‍ച്ചര്‍

10. ചെറുകിട വ്യവസായം

11. ഗതാഗതം

12. ചെറുകിട ജലസേചനം

കോണ്‍ഗ്രസിന് ലഭിക്കുന്ന വകുപ്പുകള്‍

1. ആഭ്യന്തരം

2. ജലസേചനം

3. ബെംഗളൂരു നഗരവികസനം

4. വ്യവസായം

5.ആരോഗ്യം

  തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തും

6. റവന്യൂ

7. നഗരവികസനം

8. ഗ്രാമവികസനം

9. കൃഷി

10. ഭവനനിര്‍മാണം

11. മെഡിക്കല്‍ വിദ്യാഭ്യാസം

12. സാമൂഹ്യക്ഷേമം

13. വനം – പരിസ്ഥിതി

14. തൊഴില്‍

15. ഖനനം – ഭൂഗര്‍ഭശാസ്ത്രം

16. വനിതാ ശിശുക്ഷേമം

17. ഭക്ഷ്യ – സിവില്‍സപ്ലൈസ്

18. ഹജ്ജ്, വഖഫ്, ന്യൂനപക്ഷകാര്യം

19. നിയമം പാര്‍ലമെന്ററികാര്യം

20. ശാസ്ത്രസാങ്കേതികം

21. സ്‌പോര്‍ട്‌സ്, യുവജനക്ഷേമം

22. തുറമുഖം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജിമ്മിൽ നിന്ന് മടങ്ങിയെത്തി, ഭക്ഷണം കഴിച്ചയുടൻ കുഴഞ്ഞുവീണു; 26-കാരനായ ദേശീയ ബോഡിബിൽഡർ മരിച്ചു
[masterslider id="10"]

Related posts