ബെസ്‌കോം ലൈൻമാൻ വൈദ്യുതാഘാതമേറ്റ് മരിച്ചു

ബെംഗളൂരു: ഗോപാലപുര പോലീസ് ചൗക്കിക്ക് സമീപം ട്രാൻസ്‌ഫോർമർ നന്നാക്കുന്നതിനിടെ 28 കാരനായ ബെസ്‌കോം ലൈൻമാൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. ഗൗതം (32 ) ആണ് മരിച്ചത്.

മഗഡി റോഡിൽ അഞ്ജന ടാക്കീസിന് സമീപമുള്ള ബെസ്‌കോം ഓഫീസിലെ സുങ്കടക്കാട്ടെ സ്വദേശി ഗൗതമും രണ്ട് സഹപ്രവർത്തകരും ഞായറാഴ്ച മുതൽ രാത്രി ഡ്യൂട്ടിയിലായിരുന്നു. ട്രാൻസ്‌ഫോർമറിൽ നിന്ന് തീപ്പൊരി പടരുന്നതായി ബെസ്‌കോം ഹെൽപ്പ് ലൈനിലേക്ക് വിളിച്ചതിനെ തുടർന്ന് രാവിലെ ഒമ്പത് മണിയോടെ മൂവരും സ്ഥലത്തെത്തി.

  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല

ഗൗതം തൂണിൽ കയറിയെങ്കിലും തൂണിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നില്ല. ഷോക്ക് ഏറ്റ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. ഗൗതമിന്റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മാഗഡി റോഡ് പോലീസ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, ജൂനിയർ എഞ്ചിനീയർ എന്നിവർക്കെതിരെ മരണത്തിന് കാരണമായ അശ്രദ്ധയ്ക്ക് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ക്യാമ്പസിൽ നടക്കാൻ ഇനി പണം നൽകണം; സുരക്ഷ കർശനമാക്കി കോളേജ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കടുത്ത വെയിലിന് ആശ്വാസം; പലയിടങ്ങളിലും വീണ്ടും നേരിയ മഴയെത്തി
[masterslider id="10"]

Related posts