പ്രാർഥനകൾ വിഫലം; കുഴൽ കിണറിൽ കുടുങ്ങിയ രണ്ട് വയസുകാരൻ മരണത്തിന് കീഴടങ്ങി

ബെം​ഗളുരു; ബെല​ഗാവിയിൽ കുഴൽ കിണറിൽ അകപ്പെട്ട രണ്ട് വയസുകാരൻ മരണത്തിന് കീഴടങ്ങി. ബെല​ഗാവിയിലെ റായ്ബാ​ഗ് ​ഗ്രാമത്തിലാണ് ശരദ് സിദ്ധപ്പ ഹസിരെ എന്ന രണ്ട് വയസുകാരൻ കഴിഞ്ഞ ദിവസം കുഴൽ കിണറിൽ അകപ്പെട്ടത്.

വീടിനുള്ളിൽ നിന്നും കഴിഞ്ഞ ദിവസം കുട്ടിയെ കാണാതായതോടെ തട്ടിക്കൊട്ട് പോയതാകാമെന്ന ധാരണയിൽ പോലീസിൽ രക്ഷിതാക്കൾ പരാതി നൽകിയിരുന്നു. കുട്ടിയെ തട്ടിക്കൊണ്ട് പോയതാകാമെന്ന രീതിയിലാണ് ആദ്യം അന്വേഷണം പുരോ​ഗമിച്ചത്.

  വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികൾ വളർത്തിയയാൾ അറസ്റ്റിൽ

പക്ഷേ, പോലീസ് അന്വേഷണം തുടങ്ങിയതോടെയാണ് സമീപത്തെ ഉപേക്ഷിക്കപ്പെട്ട കരിമ്പിൻ പാടത്തുള്ള കുഴൽ കിണറിൽ കുട്ടി വീണു കിടക്കുന്നത് കണ്ടെത്തിയത്.

പോലീസും ഫയർഫോഴ്സും അടക്കമുള്ളവർ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമം നടത്തി വരികെയാണ് കുട്ടി മരണത്തിന് കീഴടങ്ങിയിരിയ്ക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മേലധികാരികളുടെ അർദ്ധരാത്രി വിളികളും വാരാന്ത്യ മീറ്റിംഗുകളും; ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിലെ അഞ്ച് 'വിഷലിപ്ത' ശീലങ്ങൾ തുറന്നുകാട്ടി ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് മേധാവി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts