ബെം​ഗളുരുവിലെ സ്കൂളുകളിൽ ക്ലാസ് സമയം ദീർഘിപ്പിക്കണം; കുട്ടികൾ പഠനത്തിൽ പിന്നിലാകുന്നു: പരാതിയുമായി രക്ഷിതാക്കൾ

ബെം​ഗളുരു; ബെം​ഗളുരുവിലെ സ്കൂളുകളിൽ ക്ലാസ് സമയം ദീർഘിപ്പിക്കുവാൻ ആലോചനയുമായി വിദ്യാഭ്യാസ വകുപ്പ് രം​ഗത്ത്.

കോവിഡിന് മുൻപുണ്ടായിരുന്ന സമയക്രമത്തിലേക്ക് മാറ്റുവാനാണ് തീരുമാനം, കോവിഡ് കേസുകൾ തീരെ കുറയുന്നതിനാൽ സാധാരണ ക്ലാസ് സമയം ബെം​ഗളുരുവിൽ പാലിക്കുന്നതിൽ കുഴപ്പമില്ലെന്ന നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പ്.

ഇപ്പോൾ 6 മുതൽ 12 വരെയുള്ള ക്ലാസുകൾക്ക് രാവിലെയും ഉച്ചകഴിഞ്ഞും രണ്ട് ഷിഫ്റ്റായാണ് ക്ലാസുകൾ നടത്തുന്നത്. എന്നാൽ ചിലയിടത്ത് ഒന്നിടവിട്ടാണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്.

  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി

ഈ രീതി മാറ്റി പഴയപോലെ ക്ലാസുകൾ തുടരാനാണ് രക്ഷിതാക്കളും ആവശ്യപ്പെടുന്നത്. കുട്ടികൾ പഠനത്തിൽ പിന്നിലാകുന്നുവെന്നാണ് മാതാപിതാക്കൾ കാരണം പറയുന്നത്.

കോവിഡ് സമയമായതിനാൽ കർശന നിബന്ധഘനകളോടെയാണ് കർണ്ണാടകയിൽ സ്കൂളുകൾ പ്രവർത്തിക്കുന്നത്, ക്ലാസ് സമയം ദീർഘിപ്പിച്ചാൽ സാമൂഹിക അകലം ഉൾപ്പെടെ ഉള്ളവ നടപ്പിലാക്കാൻ ബുദ്ധിമുട്ടാകുമെന്നും കുട്ടികളുടെ സുരക്ഷക്കാണ് പ്രാധാന്യമെന്നും അതിനാൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കി മാത്രമേ ഏതൊരു നടപടിയും കൈക്കൊള്ളാനാകൂ എന്ന കർശന നിലപാടാണ് അധികാരികൾ സ്വീകരിച്ചിരിക്കുന്നത്.

  ലക്ഷക്കണക്കിന് രൂപ കൊടുക്കാനുണ്ട്, നന്ദികേട് കാണിക്കരുത്"; റോബിന്റെ മുഖമൂടി വലിച്ച് കീറി സായ് കൃഷ്ണ; കടബാധ്യതകളുടെ കഥ പുറത്ത്

ഇത് സംബന്ധിച്ച എല്ലാ നിർദേശങ്ങളും സമർപ്പിക്കാൻ കോവിഡ് സാങ്കേതിക ഉപസമിതിയോട് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടു. ഈ റിപ്പോർട്ട് പ്രകാരമായിരിക്കും അന്തിമ തീരുമാനത്തിലെത്തുക.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു
[masterslider id="10"]

Related posts