ചാമുണ്ഡിമലയിലെ ഭക്ഷ്യകേന്ദ്രം പദ്ധതി; എതിർപ്പുന്നയിച്ച് പരിസ്ഥിതിപ്രവർത്തകർ.

ബെംഗളൂരു: നഗരത്തിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ ചാമുണ്ഡിമലയിൽ സ്ഥാപിക്കുന്ന ഭക്ഷ്യകേന്ദ്രത്തിനെതിരേ (ഫുഡ് സോൺ) എതിർപ്പുമായി പരിസ്ഥിതിപ്രവർത്തകർ രംഗത്തെത്തി. ദേവഗൗഡയുടെ മണ്ഡലമായ ചാമുണ്ഡേശ്വരിയിൽ നടപ്പാക്കുന്ന വികസനപ്രവർത്തനങ്ങളുടെ ഭാഗമായി 3.81 കോടി രൂപ ചെലവിട്ടാണ് ഭക്ഷ്യകേന്ദ്രം സ്ഥാപിക്കുന്നത്.

എന്നാൽ ഭക്ഷ്യകേന്ദ്രം പോലുള്ള വികസനപ്രവർത്തനങ്ങൾ മലയുടെ ആവാസവ്യവസ്ഥയ്ക്ക് ദോഷകരമാണെന്നാണ് പരിസ്ഥിതിപ്രവർത്തകരുടെ വാദം. ഇതോടെ പദ്ധതിക്കെതിരേ ഓൺലൈൻ ഒപ്പുശേഖരണവും ഇവർ ആരംഭിച്ചിട്ടുണ്ട്. മൈസൂരു എം.പി. പ്രതാപസിംഹയും ചാമുണ്ഡേശ്വരി എം.എൽ.എ. ജി.ടി. ദേവഗൗഡയും ചേർന്ന് ഭക്ഷ്യകേന്ദ്രത്തിന് തറക്കല്ലിട്ടതിനുപിന്നാലെയാണ്
പരിസ്ഥിതിപ്രവർത്തകർ എതിർപ്പുയർത്തിയത്.

  ബെംഗളൂരു പിജിയിൽ പെൺകുട്ടികളുടെ ശുചിമുറിയിൽ വെളുത്ത ഐഫോൺ; തുണയായത് 9 മിനിറ്റിലെ ജാഗ്രത!! പ്രതി കുടുങ്ങിയതിങ്ങനെ

ഭക്ഷ്യകേന്ദ്രം സ്ഥാപിച്ചാൽ കുടിവെള്ളം ലഭ്യമാക്കൽ, ഭക്ഷണാവശിഷ്ടങ്ങൾ സംസ്കരിക്കൽ തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾക്ക് പോംവഴികൾ കണ്ടെത്തേണ്ടിവരുമെന്നാണ് ഇവർ പറയുന്നത് അതിനാൽ, പദ്ധതി ഉപേക്ഷിക്കുന്നതാണെന്ന് നല്ലതെന്നും ഇവർ കൂട്ടിച്ചേർത്തു. മലയിലെ താമസക്കാരിൽ ചിലർ സമാന അഭിപ്രായം മുന്നോട്ടുവെച്ചിട്ടുണ്ട്. പദ്ധതിക്കെതിരേ എതിർപ്പുയർന്നതിനോട് പ്രതാപസിംഹയും ദേവഗൗഡയും ഇതുവരെ പ്രതികരിച്ചിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കടിച്ച ആപ്പിൾ അണികൾക്ക് നേരെ എറിഞ്ഞു! ഡി.കെ ശിവകുമാറിന്റെ ആ പ്രവർത്തിക്ക് പിന്നിലെ രാഷ്ട്രീയമെന്ത്? വിവാദ വീഡിയോ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുത്തയാഴ്ച മുതൽ ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ വൻ മാറ്റം;  ഓണസമ്മാനമായി ഇരട്ടി സീറ്റുകൾ, പക്ഷേ ആ ഒരു റൂട്ടിന് റെയിൽവേ 'റെഡ് സിഗ്നൽ' നൽകിയതെന്ത്?
[masterslider id="10"]

Related posts