രണ്ടാം ആഷാഡ ശുക്രവാരം: കുന്നിൻ പടികൾ കയറുന്നു നിരവധി ഭക്തർ

ബെംഗളൂരു : മഴയെയും തണുപ്പിനെയും അവഗണിച്ച്‌, കൊണ്ട് രണ്ടാം ആഷാഡ ശുക്രവാരത്തിൽ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ നാഗലക്ഷ്മി അലങ്കാരത്താൽ അലങ്കരിച്ച ദേവനെ ദർശിക്കാൻ നിരവധി ഭക്തർ ഒഴുകിയെത്തി.

ആഷാഡ ശുക്രവാരത്തോടനുബന്ധിച്ചുള്ള പ്രത്യേക പൂജകളും ചടങ്ങുകളും പുലർച്ചെ 3.30 ന് തന്നെ ആരംഭിച്ചു. ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രം മുഖ്യ പുരോഹിതൻ ഡോ. എൻ.ശശിശേഖർ ദീക്ഷിതിന്റെ നേതൃത്വത്തിൽ മഹാന്യാസപൂർവക രുദ്രാഭിഷേകം, അഭിഷേകം, വിവിധ അർച്ചനകൾ, മഹാമംഗളാരതി തുടങ്ങി നിരവധി ചടങ്ങുകൾ നടന്നു. പൂജകൾ കഴിഞ്ഞതോടെ 5.30ന് ഭക്തർക്ക് ദർശനം അനുവദിച്ചു.

300 രൂപ 30 രൂപ എന്നിങ്ങനെ നിരക്കിൽ ഭക്തർക്ക് പ്രത്യേക ക്യൂ ഉണ്ടായിരുന്നു. കൂടാതെ സൗജന്യ പ്രവേശനമായ ധർമ്മ ദർശൻ ക്യൂവും ഉണ്ടായിരുന്നു. സംസ്ഥാനത്തുടനീളമുള്ള നിരവധി ഭക്തർ ഈ ദിനത്തിൽ ചാമുണ്ഡി കുന്നിൽ ദർശനം നടത്തിയപ്പോൾ, നിരവധി ഭക്തർ രാത്രി 12 മണിക്ക് തന്നെ കുന്നിൻ പടികൾ കയറി ഹിൽ ടെമ്പിളിലെത്തുകയും നേരത്തെ ദർശനത്തിനായി രാത്രി മുതൽ ക്യൂവിൽ നിൽക്കുകയും ചെയ്തിരുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us