ഗുണ്ടൽപേട്ടിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു

ബെംഗളൂരു: ഗുണ്ടല്‍പ്പേട്ടില്‍ വാഹനാപകടത്തില്‍ പച്ചക്കറി വ്യാപാരി മരിച്ചു. പുതുപ്പാടി ഈങ്ങാപ്പുഴ പൂലോട് സ്വദേശി നെടുവേലില്‍ നവാസ് ആണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ ഗുണ്ടല്‍പേട്ടില്‍ ആണ് അപകടം നടന്നത്. പച്ചക്കറി വ്യാപാരിയായ നവാസ് സഞ്ചരിച്ചിരുന്ന ഗുഡ്സ്  ഒരു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

  ബെംഗളൂരുവിൽ ആംബുലൻസിന് വഴിമാറാതെ ബൈക്ക് അഭ്യാസപ്രകടനം: പ്രതികൾക്കെതിരെ കർശന നടപടിയുമായി പോലീസ്

ഈങ്ങാപ്പുഴയില്‍ പച്ചക്കറി വ്യാപാരം നടത്തുകയായിരുന്ന നവാസ് പച്ചക്കറിയെടുക്കാനായ ഗുണ്ടല്‍പ്പേട്ടിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. ഗ്യാസ് കയറ്റി വന്ന ലോറിയുമായി ഗുഡ്സ് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുഡ്സ് വാഹനം പൂര്‍ണ്ണമായും തകര്‍ന്നു.

പിതാവ്: അബ്ദുസമദ് നെടുവേലില്‍, മാതാവ്: നബീസ, ഭാര്യ: സുഹറ, സഹോദരന്‍: നജീബ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നൈസ് റോഡിന് സമീപവും ബെംഗളൂരുവിൽ ജനവാസ മേഖലയിലും പുള്ളിപ്പുലി; നാട്ടുകാർ പരിഭ്രാന്തിയിൽ സിസിടിവി വിഡിയോ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts