ദാനം കിട്ടിയത് ദാനമായി നല്‍കി ഹനാന്‍!

ബാങ്ക് അക്കൗണ്ടുകളിലേക്ക് തനിക്ക് സഹായമായി ലഭിച്ച ഒന്നരലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് ഹനാന്‍.

തന്നെ സഹായിക്കാനായി അവര്‍ സ്നേഹത്തോടെ നല്‍കിയ പണം അവര്‍ക്ക് തന്നെ തിരികെ നല്‍കുകയാണെന്ന് തൊടുപുഴ അല്‍ അസ്ഹര്‍ കോളേജ് വിദ്യാര്‍ത്ഥിനി ഹനാന്‍ പറഞ്ഞു.

പണം ഇന്ന് തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറുമെന്നും ഹനാന്‍ കൂട്ടിച്ചേര്‍ത്തു. കോതമംഗലത്ത് ഹനാന്‍ ചികില്‍സയില്‍ കഴിയുന്ന ആശുപത്രിയിലും വെള്ളം കയറിയിട്ടുണ്ട്.

  ‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു

നിപാ രോഗിയെ ചികിത്സിക്കുന്നതിനിടെ രോഗ ബാധിതയാകുകയും മരണമടയുകയും ചെയ്ത നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷ് തന്‍റെ ആദ്യ ശമ്പളം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു.

വടകര റസ്റ്റ്‌ ഹൌസിലെത്തിയ സജീഷ് തൊഴില്‍ വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണ ആദ്യമാസ ശമ്പളത്തിന്‍റെ ചെക്ക് കൈമാറുകയും ചെയ്തിരുന്നു. ഹനാനെയും സജീഷിനെയും പോലെ നിരവധി പേരാണ് കേരളത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായെത്തുന്നത്.

  ബെംഗളൂരുവിൽ ഉൾപ്പടെ സംസ്ഥാന പല ഭാ​ഗങ്ങളിലും മൂന്ന് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത

ഭാഷയുടെയും രാഷ്ട്രീയത്തിന്‍റെയും ജാതിയുടെയും മതത്തിന്‍റെയും അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് നിന്നാണ് കേരളത്തിന് സഹായപ്രവാഹമെത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി
[masterslider id="10"]

Related posts