ന്യൂഡല്‍ഹി: കേരളം വലിയ പ്രളയ ദുരന്തം നേരിടുന്ന ഘട്ടത്തില്‍ തമ്മിലടിക്കാതെ മനുഷ്യ ജീവന് വില കല്‍പ്പിക്കാന്‍ തമിഴ്‌നാടിനോട് കോടതി.
അതേസമയം, മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കി കുറയ്ക്കാമെന്ന് മുല്ലപ്പെരിയാര്‍ സമിതി സുപ്രീംകോടതിയെ അറിയിച്ചു. ഘട്ടം ഘട്ടമായി ജലം തുറന്നുവിടുമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.
എന്നാല്‍, വെള്ളം തുറന്നുവിടുമ്പോള്‍ ജനജീവിതത്തെ ബാധിക്കാതെ നോക്കണമെന്നും കോടതി നിരീക്ഷിച്ചു. ഘട്ടം ഘട്ടമായി വെള്ളം തുറന്നുവിടാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. കൂടാതെ, അധിക ജലം തമിഴ്‌നാട്ടിലേക്ക് തന്നെ കൊണ്ടു പോകണം. കേരളത്തിലേക്ക് തുറന്ന് വിട്ടാല്‍ പ്രളയക്കെടുതി വര്‍ദ്ധിക്കുമെന്നും കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് ഒഴുക്കിക്കളയുന്ന വെള്ളം കൊണ്ടുപോകാമെന്ന് തമിഴ്‌നാട് സമ്മതിക്കുകയായിരുന്നു.
ഇത്തരം അസാധാരണ സാഹചര്യമുണ്ടാകുമ്പോള്‍ ജനങ്ങളുടെ ഭീതി അകറ്റുകയാണ് വേണ്ടത്. ദേശീയ ദുരന്തനിവാരണ സമിതിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കണം. ദുരന്തനിവാരണ പദ്ധതി തയ്യാറാക്കി വേണം പ്രവര്‍ത്തിക്കേണ്ടത്. ഇരു സംസ്ഥാനങ്ങളും ഉപസമിതിയുടെ തീരുമാനങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടതെന്നും കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കാനുള്ള അടിയന്തരയോഗം സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ വ്യാഴാഴ്ച വിളിച്ചു ചേര്‍ത്തിരുന്നു. 142 അടിയാണ് ഇപ്പോള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്. അത് 139 അടിയിലേക്ക് താഴ്ത്തണമെന്ന നിര്‍ദ്ദേശവുമായാണ് യോഗം വിളിച്ചു ചേര്‍ത്തത്. ദേശീയ ദുരന്ത നിവാരണ സേനയുടെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം. എന്നാല്‍ ജലനിരപ്പ് താഴ്ത്താന്‍ സാധ്യമല്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു തമിഴ്‌നാട്.
പെരുമഴ പെയ്യുമ്പോള്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടി എത്തിയാല്‍ മാത്രമേ നടപടി സ്വീകരിക്കുകയുള്ളൂവെന്ന തമിഴ് നാടിന്‍റെ വാദം ശരിയല്ലെന്ന് സുപ്രീംകോടതി ഇന്നലെ കേസ് പരിഗണിക്കുമ്പോള്‍ ഓര്‍മ്മിപ്പിച്ചിരുന്നു.
രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള സഹകരണത്തിന്‍റെ അഭാവമാണ് മുല്ലപ്പെരിയാര്‍ വിഷയത്തിലെ പ്രതിസന്ധിക്ക് കാരണമെന്നും ഹര്‍ജിയില്‍ ആരോപണമുണ്ടായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.