ജയലളിതയുടെ ബയോപിക്ക് 2019 ല്‍ റിലീസ് ചെയ്യും

മുംബൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ബയോപിക്ക് 2019 ല്‍ റിലീസ് ചെയ്തേയ്ക്കും. അവാര്‍ഡ് ജേതാവ് ഡയറക്ടര്‍ വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2019 ല്‍ ജയളിതയുടെ ജന്മദിനമായ ഫെബ്രുവരി 24 ന് റിലീസ് ചെയ്യുമെന്നാണ് സൂചന. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക്‌ അന്നുതന്നെയായിരിക്കും റിലീസ് ചെയ്യുക.

വിബ്രി മീഡിയയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജയലളിതയുടെ പൊളിറ്റിക്കല്‍ ജീവിതമാണ് പ്രധാനമായും ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. ബാലതാരമായാണ് ജയലളിത സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. വിവിധ ഭാഷകളിലായി 140 സിനിമകളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

കന്നഡ ചിത്രം ശ്രീ ശൈല മഹാത്മ എന്ന ചിത്രത്തിലാണ് ജയളിത അഭിനയിച്ചത്.  ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ മൂന്ന് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചുവെന്ന് സംവിധായകന്‍ വിഷ്ണു അറിയിച്ചു. ആറ് തവണ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത 2016 ഡിസംബര്‍ 5 ന് ചെന്നൈയിലാണ് മരണപ്പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
[masterslider id="10"]

Related posts