വിലാപയാത്ര സ്മൃതി സ്ഥലില്‍, മന്ത്രധ്വനിയോടെ വാജ്‌പേയിയ്ക്ക് വിട നല്‍കി രാജ്യം

ന്യൂഡല്‍ഹി: വാജ്പേയിയുടെ അന്തിമയാത്രാ സ്മൃതി സ്ഥലില്‍ എത്തിച്ചേര്‍ന്നു.

ജന സാഗരങ്ങളുടെ അകമ്പടിയോടെയാണ് വിലാപയാത്ര സ്മൃതി സ്ഥലില്‍ എത്തിച്ചേര്‍ന്നത്. ഭരണ പ്രതിക്ഷ നേതാക്കള്‍ വാജ്പേയിയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സ്മൃതി സ്ഥലില്‍ എത്തിച്ചേര്‍ന്നിരുന്നു.

പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌ക്കാരം നടക്കുക. സംസ്കാരത്തിന് മുന്നോടിയായി പ്രമുഖ നേതാക്കളും വിദേശ പ്രതിനിധികളും അദ്ദേഹത്തിന്‍റെ ശവമഞ്ചത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു.

സ്മൃതി സ്ഥലില്‍ എത്തിച്ചേര്‍ന്ന രാഷ്‌ട്രപതി റാം നാഥ്‌ കോവിന്ദ് ശവമഞ്ചത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു.
ലക്ഷങ്ങളാണ് തലസ്ഥാനത്ത് അദ്ദേഹത്തിന്‍റെ അന്തിമയാത്രയില്‍ പങ്കെടുത്തത്. ഒരു പക്ഷെ ഭാരതത്തിന്‍റെ ചരിത്രത്തില്‍ ഇതാദ്യമായിരിക്കാം ഇത്രയധികം ജനങ്ങള്‍ ഒരു നേതാവിന് യാത്രാമൊഴി ചൊല്ലാന്‍ എത്തിയത്. അടല്‍ ബിഹാരി വാജ്പേയി ജനങ്ങള്‍ക്ക് എത്രമാത്രം പ്രിയങ്കരനായ നേതാവായിരുന്നു എന്നാണ് ഇത് തെളിയിക്കുന്നത്.

എന്നാല്‍ അതിലുപരി ഒരു നേതാവിന്‍റെ ശവമഞ്ചത്തിനൊപ്പം കാല്‍നടയായി പ്രധാനമന്ത്രിയും എല്ലാ കേന്ദ്രമന്ത്രിമാരും അനുഗമിക്കുന്ന കാഴ്ച ഇത് ഭാരതചരിത്രത്തില്‍ ആദ്യം. കൂടാതെ,. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായടക്കം ബിജെപിയുടെ പ്രമുഖ നേതാക്കളെല്ലാം അന്ത്യ യാത്രയില്‍ അദ്ദേഹത്തോടോപ്പമുണ്ടായിരുന്നു.

ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ സ്മാരകമായ ശാന്തിവനത്തിന്‍റെയും ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ സ്മാരകമായ വിജയ്‌ ഘാട്ടിനുമിടയിലാണ് വാജ്പേയിയ്ക്ക് അന്ത്യവിശ്രമ സ്ഥാന൦.

കക്ഷി രാഷ്ട്രീയ ഭേദം കൂടാതെ പ്രമുഖ നേതാക്കള്‍ അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഇന്നലെയും ഇന്നുമായി എത്തിചെര്‍ന്നിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us