ഡോക്ടറേ എന്നെ ഒന്ന് പരിശോധിക്കൂ; മൃഗാശുപത്രിയിലെത്തി പരിക്കേറ്റ ഭാഗം കാണിച്ച് കുരങ്ങൻ, ചികിത്സ നൽകി തിരിച്ചയച്ച് ഡോക്ടർ

ബംഗളൂരു: ഏറെ കൗതുകം തോന്നുന്നൊരു വാർത്തയാണ് കർണാടകയിൽ നിന്ന് പുറത്ത് വരുന്നത്. ഒരു കുരങ്ങ് സ്വയം മൃഗാശുപത്രിയിലെത്തി ചികിത്സ തേടി മടങ്ങിയെന്ന് കേട്ടാൽ ആരെങ്കിലും വിശ്വസിക്കുമോ ?

എന്നാൽ സംഭവം സത്യമാണ്. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ ഗാശുപത്രിയിലാണ്  എസ്‌.സി വെറ്ററിനറി ആശുപത്രിയിലാണ് അസാധാരണ സംഭവം.

മൃഗാശുപത്രിക്കുള്ളിൽ അപ്രതീക്ഷിതമായി കുരങ്ങ് എത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ കുരങ്ങിനടുത്ത് എത്തിയപ്പോൾ കുരങ്ങ് വേദനയുള്ള പിൻഭാഗം കാണിച്ചുകൊടുത്തു.

  നാളെ ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നടും; ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ബെംഗളൂരു വികസന അതോറിറ്റി

കുരങ്ങിന്‍റെ പിൻഭാഗത്ത് പരിക്കേറ്റിരുന്നു. ഇത് കുരങ്ങ് തന്നെ ആംഗ്യ ഭാഷയിൽ ഡോക്ടറെ കാണിക്കുകയായിരുന്നു. വെറ്ററിനറി ഇൻസ്പെക്ടർ ഡോ. ജിജി ബില്ലോറാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത് അദ്ദേഹമാണ് ഈ കാര്യങ്ങൾ വിവരിച്ചതും.

കാര്യം മനസിലായ ഡോക്ടർ ഉടൻ തന്നെ ചികിത്സ ആരംഭിച്ചു. ചികിത്സ കഴിഞ്ഞ് അൽപം വിശ്രമിച്ച് ശാന്തനായാണ് കുരങ്ങ് ആശുപത്രി വിട്ടുതെന്ന് ആശുപത്രി ജീവനക്കാർ പറയുന്നു.

അതെസമയം സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ നിരവധി പേരാണ് വ്യത്യസ്ത കമെന്റുകളുമായി എത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രന് തടവ് ശിക്ഷ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിലെ സ്കൂൾ കോമ്പൗണ്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിയുടെ അമ്മ!
[masterslider id="10"]

Related posts