ലാറ്റിനമേരിക്ക തന്ത്രപ്രധാന സൈനിക മേഖലകളില്‍ കണ്ടെത്തിയ നിരീക്ഷണ ബലൂണ്‍ തങ്ങളുടേതെന്ന് ചൈന

baloon china

അമേരിക്ക: ലാറ്റിനമേരിക്കയുടെ തന്ത്രപ്രധാന് സൈനിക മേഖലകളില്‍ കണ്ടെത്തിയ നിരീക്ഷണ ബലൂണ്‍ തങ്ങളുടേതെന്ന് ചൈന. ബലൂണ്‍ സൈനിക ആവശ്യങ്ങള്‍ക്കു ഉപയോഗിക്കുന്നതല്ലെന്നും പരീക്ഷണ പറക്കലായിരുന്നുവെന്നും വിദേശകാര്യമന്ത്രാലം അവകാശപ്പെട്ടു. യുഎസിന്റെ വ്യോമാതിര്‍ത്തിയില്‍ കണ്ടെത്തിയ ബലൂണ്‍ കഴിഞ്ഞദിവസം യുഎസ് വെടിവച്ചിട്ടിരുന്നു. സൈനിക മേഖലകളെ നിരീക്ഷിക്കാനായി ചൈന അയച്ചതാണ് ബലൂണെന്നാണ് യുഎസിന്റെ ആരോപണം. കടലില്‍ വീണ ബലൂണിന്റെ അവശിഷ്ടങ്ങള്‍ വീണ്ടെടുത്ത് പരിശോധിക്കാനൊരുങ്ങുകയാണ് പെന്റഗണ്‍.

വെടിവച്ചിട്ട നടപടിയില്‍ അമര്‍ഷം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ബലൂണ്‍ തങ്ങളുടേതായിരുന്നുവെന്ന് ചൈന ആവര്‍ത്തിച്ചത്. ബലൂണ്‍ അവിചാരിതമായി ദിശതെറ്റിയതാണെന്നും തുടര്‍ന്നാണ് ലാറ്റിനമേരിക്കയുടെയും കരീബിയന്‍ രാജ്യങ്ങളുടെയും വ്യോമാതിര്‍ത്തിയില്‍ കടന്നതെന്നും ചൈനീസ് വിദേശകാര്യവക്താവ് മാവോ നിംഗ് മാധ്യമങ്ങളോട് പറഞ്ഞു. ചാരവൃത്തിക്കായി ചൈന അയച്ചതാണ് ബലൂണെന്ന് യുഎസ് ആരോപണമുന്നയിച്ച് മുന്നുദിവസങ്ങള്‍ക്കുശേഷമാണ് ചൈനയുടെ പ്രതികരണം.

മറ്റ് രാജ്യങ്ങളുമായി ചേര്‍ന്ന് അന്വേഷണം നടത്തിവരികയാണെന്ന് കൊളംബിയന്‍ വ്യോമസേന അറിയിച്ചു. എന്നാല്‍ കാലാവസ്ഥ നിരീക്ഷണത്തിന് അയച്ച ബലൂണാണെന്ന വാദം അംഗീകരിക്കാന്‍ യുഎസ് തയ്യാറായിട്ടില്ല. ബലൂണിനെക്കുറിച്ച് യുഎസ് അന്വേഷണ നടത്തുമെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷ വക്താവ് ജോണ്‍ കിര്‍ബി വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us