അരവിന്ദ് കെജ്‌രിവാൾ 26-ന് സംസ്ഥാനത്തെത്തും

ബെംഗളൂരു : നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കേ ആം ആദ്മി പാർട്ടി (എ.എ.പി.) ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ 26-ന് സംസ്ഥാനത്ത് സന്ദർശനത്തിനെത്തും. ദാവണഗെരെയിൽ നടക്കുന്ന പാർട്ടിപ്രവർത്തകരുടെ യോഗത്തിൽ പങ്കെടുക്കാനാണ് കെജ്‌രിവാൾ എത്തുന്നതെന്ന് എ.എ.പി. സംസ്ഥാന അധ്യക്ഷൻ പൃഥി റെഡ്ഡി അറിയിച്ചു.

  കണക്കുകൾ പുറത്ത്! സംസ്ഥാനത്ത് പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ; റെയിൽവേ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, അതീവ ജാഗ്രത

തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ വിലയിരുത്താൻ മൈസൂരുവിലെ ടി. നർസിപുരിൽ എ.എ.പി. സംസ്ഥാന നേതാക്കളുടെയും ജില്ലയിലെ പ്രവർത്തകരുടെയും യോഗം ചേർന്നിരുന്നു. ഈ യോഗത്തിനുമുന്നോടിയായാണ് കെജ്‌രിവാളിന്റെ സന്ദർശനവിവരം പൃഥി റെഡ്ഡി സ്ഥിരീകരിച്ചത്. കെജ്‌രിവാളിന്റെ സന്ദർശനം കർണാടകത്തിലെ പാർട്ടിപ്രവർത്തകർക്ക് ആവേശം പകരുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  '200 യൂണിറ്റ് സൗജന്യമെന്ന് പറഞ്ഞിട്ട് ഇതാണോ അവസ്ഥ?'; സംസ്ഥാനത്ത് ഗൃഹജ്യോതി പദ്ധതിയിൽ നിന്ന് 7 ലക്ഷം കുടുംബങ്ങൾ പുറത്തേക്ക്! കാരണം ഇത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts