സംസ്ഥാനത്തിലെ സ്വകാര്യ ഹോസ്റ്റലില്‍ ഭക്ഷ്യ വിഷബാധ; നഴ്സിങ്, പാരാമെഡിക്കല്‍ വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ബെംഗളൂരു: നഴ്സിങ്, പാരാമെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 137 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ. മംഗളൂരുവിലെ ശക്തിനഗറില്‍ സ്വകാര്യ ഹോസ്റ്റലില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. വിദ്യാര്‍ഥികളെ രാത്രി തന്നെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.രാവിലെ മുതല്‍ തന്നെ പല വിദ്യാര്‍ഥികള്‍ക്കും വയറുവേദനയും ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. വൈകീട്ടായതോടെ കൂടുതല്‍ പേര്‍ക്ക് അസ്വസ്ഥതകള്‍ ഉണ്ടാകാന്‍ തുടങ്ങിയതോടെ വിദ്യാര്‍ഥികളെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടികളുടെ ബന്ധുക്കളും ആശുപത്രികളില്‍ എത്തിയിട്ടുണ്ട്.

  35,000 രൂപ വാടക നൽകിയിട്ടും എസി ഇട്ടതിന് ഉടമസ്ഥന്റെ ചീത്തവിളി; ബെംഗളൂരുവിൽ വാടകക്കാരന്റെ കുറിപ്പ് വൈറലാകുന്നു

സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് പൊലീസും അറിയിച്ചു. പുലര്‍ച്ചെ തന്നെ പലര്‍ക്കും അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. 100ലധികം പെണ്‍കുട്ടികള്‍ ഭക്ഷ്യ വിഷബാധയേറ്റെന്ന് ചൂണ്ടിക്കാട്ടി ആശുപത്രിയിലെത്തി. നിലവില്‍ 137 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്.

പൊലീസ് ഭക്ഷ്യ വിഷബാധയുടെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.വിദ്യാര്‍ഥികള്‍ അപകടാവസ്ഥ തരണം ചെയ്തതായി ജില്ലാ ഹെല്‍ത്ത് ഇന്‍സ്‍പെക്ടര്‍ ഡോ.അശോക് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെഡിക്കൽ കോളേജ് പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാഹനത്തിലെ പോറലുകൾ കണ്ട് ഇനി ടെൻഷൻ വേണ്ട; വീട്ടിൽ തന്നെ പരിഹരിക്കാം എളുപ്പവഴികൾ
[masterslider id="10"]

Related posts