ഗൂഗിള്‍ പേയിൽ പുതിയ അപ്‌ഡേറ്റുകൾ!!!അറിയാം വിശദാംശങ്ങൾ 

ഗൂഗിള്‍ പേ ഇന്ത്യയില്‍ പുത്തന്‍ അപ്‌ഡേറ്റുകളുമായി എത്തുന്നു. ഗൂഗിള്‍പേ സൗണ്ട്‌പോഡാണ് അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ഇത് അവതരിപ്പിച്ചതെങ്കിലും കൂടുതല്‍ വലിയ അപ്‌ഡേറ്റുമായി എത്തുകയാണ് ഗൂഗിള്‍ ഇപ്പോള്‍. ഇന്ത്യയിലാണ് ഈ സര്‍വീസ് അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇത് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് ഗൂഗിള്‍ വ്യക്തമാക്കി. അതേസമയം നിരവധി വ്യാപാരികളില്‍ നിന്ന് ഈ ഫീച്ചറിനെ കുറിച്ച്‌ പോസിറ്റീവായ അഭിപ്രായങ്ങളാണ് ലഭിച്ചിരിക്കുന്നത്. സൗണ്ട്പൗഡ് ഉപയോഗിക്കുന്നതിലൂടെ ചെക്കൗട്ട് സമയം വലിയ രീതിയില്‍ കുറയ്ക്കാന്‍ സാധിക്കുന്നുണ്ട്. ഏറ്റവും സുരക്ഷിതമായ പേമെന്റ് രീതി കൂടിയാണ് ഗൂഗിള്‍ പേ ഇതിലൂടെ ആസൂത്രണം ചെയ്യുന്നത്. സൗണ്ട്‌പോഡ് എന്ന്…

Read More

ഗൂഗിൾ പേ സേവനം അവസാനിപ്പിക്കുന്നു

ന്യൂഡല്‍ഹി: ഓണ്‍ലൈൻ പേയ്മെന്‍റ് ആപ്പായ ഗൂഗിള്‍ പേ ചില രാജ്യങ്ങളില്‍ സേവനം അവസാനിപ്പിക്കുന്നതായി റിപ്പോർട്ട്‌. അമേരിക്കയടക്കം രാജ്യങ്ങളില്‍ ഗൂഗിള്‍ പേയുടെ സേവനം അവസാനിപ്പിക്കാനാണ് ഗൂഗിളിന്‍റെ തീരുമാനം. അമേരിക്കയില്‍ ഗൂഗിള്‍ വാലറ്റിനാണ് കൂടുതല്‍ ഉപയോക്താക്കളുള്ളത്. ഇതാണ് ഗൂഗിള്‍ പേ സേവനം അവസാനിപ്പിക്കാൻ കാരണം. ഗൂഗിള്‍ വാലറ്റ് എന്ന പുതിയ ആപ്പിലേക്ക് മാറാനാണ് ഉപയോക്താക്കള്‍ക്ക് നിർദ്ദേശം നല്‍കിയിരിക്കുന്നത്. ജൂണ്‍ നാല് വരെയെ അമേരിക്കയിലെ ഗൂഗിള്‍ പേ സേവനം ലഭ്യമാകുകയുള്ളൂ. അതേസമയം ഇന്ത്യയിലും സിംഗപ്പൂരിലും ഗൂഗിള്‍ പേ നിലവിലെ രീതിയില്‍ തന്നെ സേവനം തുടരും.

Read More
Click Here to Follow Us