മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ സംസ്‌കാരം ഇന്ന്

parves musharaf

കറാച്ചി: അന്തരിച്ച മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ സംസ്‌കാരം ഇന്ന്.  കറാച്ചിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ദുബായിലെ ആശുപത്രിയില്‍ ദീര്‍ഘനാളത്തെ അസുഖത്തെ തുടര്‍ന്ന് ഞായറാഴ്ച്ചയാണ് മുന്‍പ്രസിഡന്റ് പര്‍വേസ് മുഷറഫ് അന്തരിച്ചത്. പ്രത്യേക പാക് സൈനിക വിമാനത്തിലാണ് മൃതദേഹം നാട്ടില്‍ എത്തിച്ചത്. മൃതദേഹം എത്തിക്കാന്‍ യുഎഇയിലെ പാക് കോണ്‍സുലേറ്റ് അനുമതി നല്‍കിയിരുന്നു . ഇതിനായി മുഷറഫിന്റെ കുടുബാംഗങ്ങള്‍ കോണ്‍സുലേറ്റിന് അപേക്ഷ നല്‍കിയിരുന്നു.

Read More