തൃപുരയില്‍ പോരാട്ടം കനക്കും

tripura election

അഗര്‍ത്തല: തെരഞ്ഞെടുപ്പിന് ഒൻപത് ദിവസം ശേഷിക്കെ ത്രിപുരയില്‍ പോരാട്ടം കൂടുതല്‍ ശക്തമാക്കി പാര്‍ട്ടികള്‍.  നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരക്കുന്ന ത്രിപുരയില്‍  പ്രചാരണ രംഗത്തേക്ക് ഇന്ന് കൂടുതല്‍ നേതാക്കള്‍ എത്തും. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്,യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ഇന്ന് പ്രചാരണം നടത്തും. ഇന്നലെ അമിത്ഷാ, മുഖ്യമന്ത്രി മണിക്ക് സാഹയോടെപ്പം റോഡ് ഷോ നടത്തിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിനായി പ്രചാരണത്തിനെത്തിയ മമതാ ബാനര്‍ജി,അഭിഷേക് ബാനര്‍ജി എന്നിവര്‍ എന്നിവര്‍ ഇന്നും ത്രിപുരയില്‍ റാലികളുമായി തുടരുന്നുണ്ട്. ചൂടുപിടിച്ച പ്രചാരണ രംഗത്തേക്ക് കൂടുതല്‍ നേതാക്കള്‍ കൂടി എത്തുന്നതോടെ ത്രിപുരയിലെ പോരാട്ടം കനക്കും.

Read More

ഫലം അറിയുന്നതിന് മുന്‍പേ സിപിഎം സ്ഥാനാര്‍ത്ഥി അന്തരിച്ചു!

തൃപുര: തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് മുന്‍പേ, സിപിഎം സ്ഥാനാര്‍ത്ഥിയും മണിക് സര്‍ക്കാര്‍ മന്ത്രിസഭയിലെ ഫിഷറീസ് മന്ത്രിയുമായ ഖാഗേന്ദ്ര ജമാത്തിയ (64) അന്തരിച്ചു. കൃഷ്ണപൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് ജമാത്തിയ. രക്താര്‍ബുദം മൂലം ഡല്‍ഹിയിലെ എയിംസില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. വോട്ടെടുപ്പിന് ശേഷം ഫെബ്രുവരി 19നാണ് ജമാത്തിയയുടെ ആരോഗ്യസ്ഥിതി മോശമാകുന്നത്. ഉടനെ തന്നെ ജമാത്തിയയെ തൃപുരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആരോഗ്യസ്ഥിതി ഗുരുതരമായി തുടര്‍ന്നതിനാല്‍ ഫെബ്രുവരി 25ന് എയിംസില്‍ പ്രവേശിപ്പിച്ചു. അവിടെ വച്ചാണ് ജമാത്തിയക്ക് രക്താര്‍ബുദം ആണെന്ന് സ്ഥിരീകരിക്കുന്നത്. ചിക്തിസ ലഭ്യമാക്കിയെങ്കിലും അദ്ദേഹം ഇന്നലെ മരണത്തിന് കീഴടങ്ങി.…

Read More
Click Here to Follow Us