ഇസ്താംബുൾ: തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ശക്തമായ ഭൂചലനത്തിൽ മരണം നാലായിരം കടന്നു. തുർക്കിയിലാണ് കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. തിങ്കളാഴ്ച പുലർച്ചയോടെയാണ് തുർക്കിയിലെ തെക്കൻ പ്രദേശങ്ങളിലും സിറിയയിലും ഭൂചലനമുണ്ടായത്. 4365 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്.
മരണ സംഖ്യ ഇനിയും ഉയരുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് നൽകി. തുർക്കിയിൽ മാത്രം 2921 പേർ കൊല്ലപ്പെട്ടതായി ലേറ്റസ്റ്റ്‌ലി റിപ്പോർട്ട് ചെയ്യുന്നു. സിറിയയിൽ മാത്രം മരിച്ചവരുടെ എണ്ണം 1444 ആയി. ആയിരങ്ങളാണ് കെട്ടട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നത് മഴയും മഞ്ഞുവീഴ്ചയും രക്ഷാപ്രവര്‍ത്തനത്തെ പ്രതിസന്ധിയിലാക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
റിക്ടർ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ രണ്ട് തവണ കൂടി ശക്തമായ തുടർചലനങ്ങൾ ഉണ്ടായി. ലോകരാജ്യങ്ങള്‍ സഹായ ഹസ്തവുമായി എത്തി. ആദ്യഘട്ട സഹായമച്ച് ഇന്ത്യ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.