കോഴിക്കോട് – ബെംഗളൂരു അതിവേഗ വന്ദേ ഭാരത് എക്സ്പ്രസ്സിന് സാധ്യത

ബെംഗളൂരു ; നഗരങ്ങളിലെ ജനങ്ങളുടെ യാത്ര എളുപ്പവും സുഖകരവുമാക്കുക എന്ന ലക്ഷ്യത്തോടെ നിർദിഷ്ട കോയമ്പത്തൂർ – ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ്സ് കേരളത്തിലേക്ക് നീട്ടുവാൻ സാധ്യതയേറുന്നു. കോഴിക്കോട് – ബെംഗളൂരു വന്ദേ ഭാരത് റൂട്ടിൽ ഓടിക്കുന്നതിന് തടസമില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ നിലപാടെടുത്തിട്ടുണ്ട്.

സേലം ഡിവിഷൻ അനുവദിച്ച രണ്ട് വന്ദേ ഭാരത് എക്സ്പ്രസ്സുകളിൽ ഒന്ന് കോയമ്പത്തൂർ – ബെംഗളൂരു റൂട്ടിൽ ഓടിക്കുമെന്നാണ് ഒരു നിർദേശം. ഇപ്പോൾ ബെംഗളൂരു –  കോയമ്പത്തൂരിനുമിടയിൽ സർവീസ് നടത്തുന്ന ഉദയ് എ.സി. ഡബിൽ ഡക്കർ എക്സ്പ്രസ്സ് കോഴിക്കോട്ടേക്ക് നീട്ടി വന്ദേ ഭാരത് എക്സ്പ്രസ്സായി ഓടിക്കുമെന്നാണ് മറ്റൊരു നിർദേശം.

  ബെംഗളൂരുവിലെ തെരുവ് കച്ചവടക്കാർ ഇന്ന് സമ്പൂർണ്ണ പണിമുടക്കിലേക്ക്; ഫ്രീഡം പാർക്കിൽ വൻ റാലി

റെയിൽവേ പുതുതായി നിർമിക്കുന്ന മിനി എക്സ്പ്രസ്സ് വന്ദേ ഭാരത് ഗണത്തിലുള്ള ചെറിയ ട്രെയിനുകളായിരിക്കും ഈ റൂട്ടിൽ ഓടിക്കുക എന്നും വ്യക്തമാക്കിയിട്ടുണ്ട്. വലിയ ട്രെയിനുകളിൽ 16 കോച്ചുകൾ ലഭ്യമാകുമ്പോൾ ഈ ട്രെയിനുകളിൽ 8 കോച്ചുകൾ മാത്രമേ ഉണ്ടാവുകയുള്ളു. അകെ 564 സീറ്റുകയും ഉണ്ടാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും ദുരിതയാത്രയ്ക്കും ഒടുവിൽ ശുഭവാർത്ത! പീനിയ മേൽപ്പാലത്തിൽ നടന്ന നിർണായക പരീക്ഷണം വിജയം
[masterslider id="10"]

Related posts