കോഴിക്കോട് – ബെംഗളൂരു അതിവേഗ വന്ദേ ഭാരത് എക്സ്പ്രസ്സിന് സാധ്യത

ബെംഗളൂരു ; നഗരങ്ങളിലെ ജനങ്ങളുടെ യാത്ര എളുപ്പവും സുഖകരവുമാക്കുക എന്ന ലക്ഷ്യത്തോടെ നിർദിഷ്ട കോയമ്പത്തൂർ – ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ്സ് കേരളത്തിലേക്ക് നീട്ടുവാൻ സാധ്യതയേറുന്നു. കോഴിക്കോട് – ബെംഗളൂരു വന്ദേ ഭാരത് റൂട്ടിൽ ഓടിക്കുന്നതിന് തടസമില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ നിലപാടെടുത്തിട്ടുണ്ട്. സേലം ഡിവിഷൻ അനുവദിച്ച രണ്ട് വന്ദേ ഭാരത് എക്സ്പ്രസ്സുകളിൽ ഒന്ന് കോയമ്പത്തൂർ – ബെംഗളൂരു റൂട്ടിൽ ഓടിക്കുമെന്നാണ് ഒരു നിർദേശം. ഇപ്പോൾ ബെംഗളൂരു –  കോയമ്പത്തൂരിനുമിടയിൽ സർവീസ് നടത്തുന്ന ഉദയ് എ.സി. ഡബിൽ ഡക്കർ എക്സ്പ്രസ്സ് കോഴിക്കോട്ടേക്ക് നീട്ടി വന്ദേ ഭാരത്…

Read More

വന്ദേഭാരത് എക്സ്പ്രസ്സ് മത്സരയോട്ടം വിജയകരം; ബെംഗളൂരു – മൈസൂരു യാത്ര രണ്ട് മണിക്കൂറിൽ

ബെംഗളൂരു: ചെന്നൈ – ബെംഗളൂരു – മൈസൂരു വന്ദേഭാരത് എക്സ്പ്രസ്സ് മത്സരയോട്ടം വിജയകരമായി പൂർത്തിയാക്കി. പാതയുടെ റൂട്ട്, സിഗ്നൽ സംവിധാനങ്ങൾ, സുരക്ഷാ മാർഗങ്ങൾ, ലെവൽ ക്രോസിങ് , കോച്ചുകളുടെ സുരക്ഷാ എന്നിവ പരിശോധിച്ചു. തിങ്കളാഴ്ച രാവിലെ 10.21-ന് ദക്ഷിണേന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ്, ഡോ എംജിആർ ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ നിന്ന് ആദ്യ ട്രയൽ റണ്ണിൽ കെഎസ്ആർ ബെംഗളൂരു റെയിൽവേ സ്റ്റേഷൻ പ്ലാറ്റഫോം 7ൽ പ്രവേശിച്ചു. ഒമ്പത് മിനിറ്റിനുള്ളിൽ അത് പുറപ്പെട്ട് 12.14-ന് മൈസൂരുവിലെത്തി. ഇതോടെ ബെംഗളൂരു – മൈസൂരു നഗരങ്ങൾക്കിടയിലെ യാത്ര…

Read More
Click Here to Follow Us