വന്ദേഭാരത് എക്സ്പ്രസ്സ് മത്സരയോട്ടം വിജയകരം; ബെംഗളൂരു – മൈസൂരു യാത്ര രണ്ട് മണിക്കൂറിൽ

ബെംഗളൂരു: ചെന്നൈ – ബെംഗളൂരു – മൈസൂരു വന്ദേഭാരത് എക്സ്പ്രസ്സ് മത്സരയോട്ടം വിജയകരമായി പൂർത്തിയാക്കി. പാതയുടെ റൂട്ട്, സിഗ്നൽ സംവിധാനങ്ങൾ, സുരക്ഷാ മാർഗങ്ങൾ, ലെവൽ ക്രോസിങ് , കോച്ചുകളുടെ സുരക്ഷാ എന്നിവ പരിശോധിച്ചു.

തിങ്കളാഴ്ച രാവിലെ 10.21-ന് ദക്ഷിണേന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ്, ഡോ എംജിആർ ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ നിന്ന് ആദ്യ ട്രയൽ റണ്ണിൽ കെഎസ്ആർ ബെംഗളൂരു റെയിൽവേ സ്റ്റേഷൻ പ്ലാറ്റഫോം 7ൽ പ്രവേശിച്ചു. ഒമ്പത് മിനിറ്റിനുള്ളിൽ അത് പുറപ്പെട്ട് 12.14-ന് മൈസൂരുവിലെത്തി.

  ബെംഗളൂരുവിൽ അറസ്റ്റിലാകാൻ പോലീസ് സ്റ്റേഷനിൽ നിന്ന് കസേര മോഷണം; ഏഴ് വർഷങ്ങൾക്ക് ശേഷം ജാപ്പനീസ് യുവാവിന് നഷ്ടപരിഹാരം

ഇതോടെ ബെംഗളൂരു – മൈസൂരു നഗരങ്ങൾക്കിടയിലെ യാത്ര സമയം 2 മണിക്കൂറായി ചുരുങ്ങി. ശതാബ്ദി എക്‌സ്‌പ്രസിനേക്കാൾ 15 മിനിറ്റ് വേഗത്തിൽ ചെന്നൈയ്ക്കും മൈസൂരുവിനും ഇടയിലുള്ള 499.56 കിലോമീറ്റർ 6 മണിക്കൂറും 36 മിനിറ്റും എടുത്ത് എത്തിച്ചേർന്നു.

16 കോച്ചുകളുള്ള ട്രെയിനിൽ രണ്ട് എക്സിക്യൂട്ടീവ് കോച്ചുകളും രണ്ട് ക്യാബുകളും ലോക്കോ പൈലറ്റുമാർക്ക്) ഇരുവശത്തും ഉൾപ്പെടുന്നു. എല്ലാ കോച്ചുകളിലും നാല് എമർജൻസി വിൻഡോകൾക്കൊപ്പം മെച്ചപ്പെട്ട സുരക്ഷയ്ക്കായി കവാച്ച് (ട്രെയിൻ കൂട്ടിയിടി ഒഴിവാക്കൽ സംവിധാനം) വന്ദേ ഭാരതിൽ സജ്ജീകരിച്ചിട്ടുണ്ടെന്ന് എസ്‌ഡബ്ല്യുആർ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ അനീഷ് ഹെഗ്‌ഡെ പറഞ്ഞു. വെറും 140 സെക്കൻഡിൽ 160 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് കഴിയും. ഉച്ചയ്ക്ക് 1.05ന് മൈസൂരിൽ നിന്ന് ട്രെയിൻ യാത്ര ആരംഭിച്ചു. 2.45ന് കെഎസ്ആറിൽ നിർത്തി 15 മിനിറ്റിനുശേഷം ചെന്നൈയിലേക്ക് പുറപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിളിച്ചാൽ പോലീസ്‌ മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു
[masterslider id="10"]

Related posts