തുര്‍ക്കി-സിറിയ ഭൂകമ്പം 12000 കവിഞ്ഞു മരണം; കുടുങ്ങിയവരിൽ 10 ഇന്ത്യക്കാരും

ഇസ്താൻബുൽ: തുര്‍ക്കി-സിറിയ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 12000 കടന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകെണ്ട് ഇരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. തുര്‍ക്കിയിലേക്കുള്ള ഇന്ത്യയുടെ സഹായം തുടരുകയാണ്്. ഓപറേഷന്‍ ദോസ്ത് എന്ന് പേരിട്ടിരിക്കുന്ന ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രണ്ട് എന്‍ഡിആര്‍എഫ് സംഘം തുര്‍ക്കിയിലെത്തി. ഏഴ് വാഹനങ്ങള്‍, 5 സ്ത്രീകള്‍ അടക്കം 101 രക്ഷാപ്രവര്‍ത്തകരും നാല് പൊലീസ് നായകളും തുര്‍ക്കിയിലെത്തി. തുര്‍ക്കിയിലെ അദാനയില്‍ കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചിട്ടുണ്ട്. തുര്‍ക്കിയില്‍ ഒരു ഇന്ത്യാക്കാരനെ കാണാതായിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി ബാക്കി പത്ത് ഇന്ത്യാക്കാര്‍ ഇവിടെ സുരക്ഷിതരാണെന്നും മന്ത്രാലയം അറിയിച്ചു.…

Read More

തുർക്കിയിലും സിറിയയിലും ഭൂകമ്പം: 8000 കടന്ന് മരണം 

തുര്‍ക്കി-സിറിയ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 7,700 കടന്നു. ഭൂകമ്പത്തെ തുടര്‍ന്ന് തുര്‍ക്കിയിലും സിറിയയിലുമായി 42,259 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യ്തു. തണുത്തുറഞ്ഞ താപനില രക്ഷാപ്രവര്‍ത്തെ ബാധിക്കുന്നതായി അധികൃതര്‍ അറിയിച്ചു. .നൂറുകണക്കിനാളുകൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രദേശത്തുടനീളമുള്ള നഗരങ്ങളിലും പട്ടണങ്ങളിലും രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങളുടെ കുന്നുകളിൽ തിരച്ചിൽ നടത്തുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് കരുതുന്നത്. ഭൂകമ്പം പ്രഭാതത്തിനു മുൻപയത് കൊണ്ടുതന്നെ നിവാസികളിൽ പലരും ഉറക്കത്തിലായിരുന്നു, കൂടാതെ മറ്റുചിലർ തണുപ്പും മഴയും മഞ്ഞും നിറഞ്ഞ രാത്രിയെ പോലും വകവെക്കാതെ പുറത്തേക്ക് ഓടി. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ…

Read More

തുർക്കി-സിറിയ ഭൂചലനം; 4000 കടന്ന് മരണം

earthquake

ഇസ്താംബുൾ: തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ശക്തമായ ഭൂചലനത്തിൽ മരണം നാലായിരം കടന്നു. തുർക്കിയിലാണ് കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. തിങ്കളാഴ്ച പുലർച്ചയോടെയാണ് തുർക്കിയിലെ തെക്കൻ പ്രദേശങ്ങളിലും സിറിയയിലും ഭൂചലനമുണ്ടായത്. 4365 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. മരണ സംഖ്യ ഇനിയും ഉയരുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് നൽകി. തുർക്കിയിൽ മാത്രം 2921 പേർ കൊല്ലപ്പെട്ടതായി ലേറ്റസ്റ്റ്‌ലി റിപ്പോർട്ട് ചെയ്യുന്നു. സിറിയയിൽ മാത്രം മരിച്ചവരുടെ എണ്ണം 1444 ആയി. ആയിരങ്ങളാണ് കെട്ടട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നത് മഴയും മഞ്ഞുവീഴ്ചയും രക്ഷാപ്രവര്‍ത്തനത്തെ പ്രതിസന്ധിയിലാക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. റിക്ടർ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്…

Read More
Click Here to Follow Us