ഓടുന്ന ബസിൽനിന്ന് വീണ മലയാളി ബി.എസ്.സി വിദ്യാർഥി മരിച്ചു

കോയമ്പത്തൂർ; ഓടിക്കൊണ്ടിരുന്ന ബസിൽനിന്ന് വീണ് ചക്രത്തിനടിയിൽപെട്ട മലയാളി വിദ്യാർഥി മരിച്ചു. ഇടുക്കി മറയൂർ സ്വദേശിയും പൊള്ളാച്ചിയിലെ സ്വകാര്യ കോളജിൽ മൂന്നാം വർഷ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയുമായ മദൻലാൽ (22) ആണ് മരിച്ചത്.

ഉദുമലപേട്ടയിൽ താമസിക്കുന്ന മദൻലാൽ കോയമ്പത്തൂരിൽ നിന്ന് പളനിയിലേക്ക് പോകുന്ന ബസിൽ യാത്ര ചെയ്യുകയായിരുന്നു. ബസ് വളവ് തിരിയുന്നതിനിടെ ബാലൻസ് നഷ്ടപ്പെട്ട വിദ്യാർഥി പുറത്തേക്ക് വീഴുകയും പിൻചക്രത്തിനടിയിൽ പെടുകയുമായിരുന്നു. മദൻലാൽ സംഭവസ്ഥലത്ത് മരിച്ചു. കോമംഗലം പൊലീസ് എത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ റോഡരികിൽ ഉപേക്ഷിച്ച 1,581 വാഹനങ്ങൾ നീക്കം ചെയ്യാനുള്ള വിപുലമായ യജ്ഞത്തിന് തുടക്കം
  കനത്ത ഇരുട്ടിൽ പാലത്തിന് താഴെ തിരച്ചിൽ; ബെംഗളൂരു എക്സ്പ്രസ് വേയ്ക്ക് സമീപം കണ്ടെത്തിയത് രണ്ട് ജീവനറ്റ ശരീരങ്ങൾ: ദുരന്തമായി ക്ലൈന്റിന്റെ ബെൻസിലെ യാത്ര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts