പുള്ളിപ്പുലിയെ പിടികൂടാൻ ആകാതെ വനംവകുപ്പ് ഉദ്യോഗസ്ഥർ; 22 സ്‌കൂളുകൾ അടച്ചു

ബെം​ഗളൂരു: നഗരത്തിന്റെ ഹൃദയഭാഗത്തായി 250 ഏക്കറിൽ പരന്നുകിടക്കുന്ന ഗോൾഫ് കോഴ്‌സിൽ വിഹരിക്കുന്ന പുള്ളിപ്പുലിയെ പിടികൂടാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞ ഏഴു ദിവസമായി തീവ്രശ്രമത്തിലാണ്. നിരവധി ശ്രമങ്ങൾ നടത്തിയിട്ടും വിവിധ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചിട്ടും പുള്ളിപ്പുലിയെ കുടുക്കാൻ വനംവകുപ്പിന് കഴിഞ്ഞിട്ടില്ല.

പുള്ളിപ്പുലിയുടെ ശല്യത്തെ തുടർന്ന് ഗോൾഫ് കോഴ്‌സിന് ചുറ്റുമുള്ള രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള 22 സ്‌കൂളുകൾക്ക് ഡെപ്യൂട്ടി കമ്മീഷണർ നിതേഷ് പാട്ടീൽ അവധി പ്രഖ്യാപിച്ചു. വനപാലകരുടെ കാര്യക്ഷമതയില്ലായ്മയും ഗൗരവമില്ലായ്മയുമാണ് പുലിയെ പിടികൂടാൻ വൈകുന്നതിന് കാരണമെന്ന് പൊതുജനങ്ങൾ ആരോപിക്കുന്നു. എന്നാൽ, പുലിയെ പിടികൂടാൻ വൈകിയതിനെ ന്യായീകരിക്കാൻ വകുപ്പ് ഉദ്യോഗസ്ഥർക്ക് അവരുടേതായ കാരണങ്ങളും പറയുന്നുണ്ട്.

ഓഗസ്റ്റ് നാലിന് ജാദവ് നഗറിലാണ് പുലിയെ ആദ്യം കണ്ടത്. അതേ ദിവസം തന്നെ ഒരു നിർമാണ തൊഴിലാളിക്ക് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. തുടർന്ന് രണ്ട് ദിവസത്തിന് ശേഷം പുള്ളിപ്പുലിയെ ഗോൾഫ് കോഴ്‌സിൽ കണ്ടെത്തുകയായിരുന്നു. ശേഷം കഴിഞ്ഞ നാല് ദിവസമായി ജില്ലയിലെ സ്‌കൂളുകൾക്ക് ജില്ലാ ഭരണകൂടം അവധി നൽകിയിരുന്നു. പ്രതിരോധ വകുപ്പിന്റെ കീഴിലുള്ള ഗോൾഫ് കോഴ്‌സിലേക്ക് രാവിലെയും വൈകുന്നേരവും കാൽനടയാത്രക്കാർക്ക് പ്രവേശനം പോലീസ് തടഞ്ഞു. അനാവശ്യമായി പുറത്തിറങ്ങരുതെന്നും പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചട്ടുണ്ട്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us