പുള്ളിപ്പുലിയെ പിടികൂടാൻ ആകാതെ വനംവകുപ്പ് ഉദ്യോഗസ്ഥർ; 22 സ്‌കൂളുകൾ അടച്ചു

ബെം​ഗളൂരു: നഗരത്തിന്റെ ഹൃദയഭാഗത്തായി 250 ഏക്കറിൽ പരന്നുകിടക്കുന്ന ഗോൾഫ് കോഴ്‌സിൽ വിഹരിക്കുന്ന പുള്ളിപ്പുലിയെ പിടികൂടാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞ ഏഴു ദിവസമായി തീവ്രശ്രമത്തിലാണ്. നിരവധി ശ്രമങ്ങൾ നടത്തിയിട്ടും വിവിധ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചിട്ടും പുള്ളിപ്പുലിയെ കുടുക്കാൻ വനംവകുപ്പിന് കഴിഞ്ഞിട്ടില്ല. പുള്ളിപ്പുലിയുടെ ശല്യത്തെ തുടർന്ന് ഗോൾഫ് കോഴ്‌സിന് ചുറ്റുമുള്ള രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള 22 സ്‌കൂളുകൾക്ക് ഡെപ്യൂട്ടി കമ്മീഷണർ നിതേഷ് പാട്ടീൽ അവധി പ്രഖ്യാപിച്ചു. വനപാലകരുടെ കാര്യക്ഷമതയില്ലായ്മയും ഗൗരവമില്ലായ്മയുമാണ് പുലിയെ പിടികൂടാൻ വൈകുന്നതിന് കാരണമെന്ന് പൊതുജനങ്ങൾ ആരോപിക്കുന്നു. എന്നാൽ, പുലിയെ പിടികൂടാൻ വൈകിയതിനെ ന്യായീകരിക്കാൻ വകുപ്പ്…

Read More

കോവിഡ് ; ബെള്ളാരിയിലെ സ്‌കൂളുകൾ അടച്ചുപൂട്ടി

ബെംഗളൂരു: ബെള്ളാരി ജില്ലയിൽ കൊവിഡ്-19 കേസുകൾ വർധിക്കുന്നത് തുടരുന്നതിനാൽ ബെള്ളാരി നഗരത്തിലെയും താലൂക്കിലെയും സർക്കാർ, സർക്കാർ-എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകൾ തിങ്കളാഴ്ച മുതൽ അടച്ചുപൂട്ടാൻ ഡെപ്യൂട്ടി കമ്മീഷണർ പവൻ കുമാർ മൽപതി ശനിയാഴ്ച ഉത്തരവിട്ടു. എൽകെജി മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികളുടെ ക്ലാസുകൾ ജനുവരി 23 വരെ ആണ് നിർത്തിവെച്ചിരിക്കുന്നത്.  ശനിയാഴ്ച വരെ ജില്ലയിൽ 410 പുതിയ കേസുകൾ രേഖപ്പെടുത്തി, പോസിറ്റീവ് നിരക്ക് 13% ആയി ഉയർന്നു. നിരവധി സ്‌കൂളുകളും ഹോസ്റ്റലുകളും സർക്കാർ ഓഫീസുകളും വരെ ക്ലസ്റ്റർ കോവിഡ് കേസുകളുടെ പ്രഭവകേന്ദ്രങ്ങളായി മാറിയതായി…

Read More
Click Here to Follow Us