ബെംഗളൂരു: ബെള്ളാരി ജില്ലയിൽ കൊവിഡ്-19 കേസുകൾ വർധിക്കുന്നത് തുടരുന്നതിനാൽ ബെള്ളാരി നഗരത്തിലെയും താലൂക്കിലെയും സർക്കാർ, സർക്കാർ-എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകൾ തിങ്കളാഴ്ച മുതൽ അടച്ചുപൂട്ടാൻ ഡെപ്യൂട്ടി കമ്മീഷണർ പവൻ കുമാർ മൽപതി ശനിയാഴ്ച ഉത്തരവിട്ടു. എൽകെജി മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികളുടെ ക്ലാസുകൾ ജനുവരി 23 വരെ ആണ് നിർത്തിവെച്ചിരിക്കുന്നത്.
ശനിയാഴ്ച വരെ ജില്ലയിൽ 410 പുതിയ കേസുകൾ രേഖപ്പെടുത്തി, പോസിറ്റീവ് നിരക്ക് 13% ആയി ഉയർന്നു. നിരവധി സ്‌കൂളുകളും ഹോസ്റ്റലുകളും സർക്കാർ ഓഫീസുകളും വരെ ക്ലസ്റ്റർ കോവിഡ് കേസുകളുടെ പ്രഭവകേന്ദ്രങ്ങളായി മാറിയതായി ആണ് റിപ്പോർട്ട്.
അതേസമയം, ബെള്ളാരി നഗരത്തിൽ ഫിലിം തിയേറ്ററുകളും ഹോസ്റ്റലുകളും പ്രവർത്തിക്കാം എന്ന് ഡിസി ഉത്തരവിട്ടിട്ടുണ്ട്. ജിൻഡാൽ സ്റ്റീൽ വർക്ക്‌സ് പ്ലാന്റിന് സമീപമുള്ള തോരണഗല്ലുവിന് സമീപമുള്ള സ്‌കൂളുകൾ ജില്ലാ ഭരണകൂടം അടച്ചുപൂട്ടി. രാത്രി 8 മുതൽ രാവിലെ 6 വരെ നീണ്ടുനിൽക്കുന്ന നിയന്ത്രണങ്ങളോടെ രാത്രി കർഫ്യൂവിന്റെ കാലാവധിയും നീട്ടിയിട്ടുണ്ട്. എല്ലാ ആരാധനാലയങ്ങളും ജനുവരി 31 വരെ അടച്ചിടുമെന്നും ഡിസി പവൻ കുമാർ കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.