കോവിഡ്; തമിഴ്നാട്ടിൽ 9 മുതൽ പ്ലസ് ടു വരെയുള്ള ക്ലാസ്സുകളും അടച്ചു

ബെംഗളൂരു : കോവിഡ് കേസുകളിലെ വർദ്ധനവ് കണക്കിലെടുത്ത്, തമിഴ് നാട്ടിൽ 9 മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകൾ ജനുവരി 31വരെ അടച്ചുപൂട്ടാൻ സർക്കാർ തീരുമാനിച്ചു. ഒന്നുമുതല്‍ 9 വരെയുള്ള ക്ലാസുകള്‍ നേരത്തെ അടച്ചിരുന്നു. എന്നാൽ ഒൻപത് മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകൾ ഓഫ് ലെെനായി തുടരുകയായിരുന്നു. കോവിഡിനൊപ്പം ഒമൈക്രോണ്‍ കേസുകളും സംസ്ഥാനത്ത് രൂക്ഷമാണ്. ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം തമിഴ്നാട്ടിൽ ഇന്ന് 23,975 തമിഴ്നാട്ടിൽ ഇന്ന് റിപ്പോർട്ട് ചെയ്തു.

Read More

സംസ്ഥാനത്തെ സജീവ കോവിഡ് കേസുകളുടെ എണ്ണം 2 ലക്ഷത്തിലേക്ക് അടുക്കുന്നു

COVID TESTING

ബെംഗളൂരു : സംസ്ഥാനത്ത് ഞായറാഴ്ച 34,047 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പോസിറ്റീവ് നിരക്ക് 19.29 ശതമാനത്തിലെത്തി. സംസ്ഥാനത്ത് ആകെ സജീവമായ കേസുകളുടെ എണ്ണം 1,97,982 ആണെന്ന് കർണാടക ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5,902 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇതുവരെ 479 ഒമൈക്രോൺ വേരിയന്റുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബെംഗളൂരു അർബനിൽ 21,071 പുതിയ കേസുകളും അഞ്ച് മരണങ്ങളും റിപ്പോർട്ട് ചെയ്തു, മൈസൂരിൽ 1,892 പുതിയ കോവിഡ് -19 കേസുകളും തുംകുരുവിൽ…

Read More

80 ജീവനക്കാർക്ക് കോവിഡ് ; വണ്ടലൂർ മൃഗശാല അടച്ചു

ബെംഗളൂരു : 80 ജീവനക്കാർക്ക് കോവിഡ്- 19 സ്ഥിരീകരിച്ചതിനെ തുടർന്ന് വണ്ടലൂർ മൃഗശാല എന്നറിയപ്പെടുന്ന അരിജ്ഞർ അണ്ണാ സുവോളജിക്കൽ പാർക്ക് അടച്ചു. സംസ്ഥാനത്തുടനീളം കോവിഡ് -19 കേസുകൾ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ വ്യാഴാഴ്ച തൊഴിലാളികൾക്കായി ആർടി-പിസിആർ ടെസ്റ്റുകൾ സംഘടിപ്പിച്ചു, ശനിയാഴ്ച ആണ് ഫലങ്ങൾ വന്നത്. 80 ഓളം ആളുകൾ പോസിറ്റീവ് സ്ഥിരീകരിച്ചു എന്ന് മൃഗശാല ഡയറക്ടർ വി കരുണപ്രിയ പറഞ്ഞു. സ്ഥിരീകരിച്ചവരിൽ മിക്കവർക്കും രോഗലക്ഷണങ്ങളില്ലാത്തവരാണെന്നും ചികിത്സയിലാണെന്നും അവർ കൂട്ടിച്ചേർത്തു. അതിനാൽ വണ്ടല്ലൂർ മൃഗശാല ജനുവരി 31 വരെ അടച്ചിടുമെന്ന് അധികൃതരുടെ പറഞ്ഞു. ജനുവരി 31 ന്…

Read More

ഷോപ്പിംഗ് മാളിൽ വൻ തീപിടുത്തം.

ബെംഗളൂരു : നഗരത്തിലെ ഷോപ്പിംഗ് മാളിൽ വൻ തീപിടുത്തം.ബന്നാർഘട്ട റോഡിലെ അരീക്കെരെ ഗ്രറ്റിന് സമീപത്ത് ഉള്ള സൗത്ത് ഇന്ത്യൻ ഷോപ്പിംഗ് മാളിന് തീപിടിച്ചു. ഇന്നലെ പുലർച്ചെ 3 മണിയോടെയാണ് മാളിൽ തീ ആളിപ്പടർന്നത്. മാളിൻ്റെ താഴെത്തെ നിലയിൽ തീ കത്തിപ്പടരുന്നത് പട്രോളിംഗിൽ ഉണ്ടായിരുന്ന പോലീസുകാർ കണ്ടതോടെ വൻ ദുരന്തം ഒഴിവായി. തുടർന്ന് 6 ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തുകയും 3 മണിക്കൂറോളം നീണ്ട തുടർച്ചയായ പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. തീപിടുത്തത്തിൻ്റെ കാരണമെന്താണ് എന്ന് വ്യക്തമല്ല എന്ന് പോലീസ് അറിയിച്ചു.

Read More

മുൻ മേയറെ കൊലപ്പെടുത്തിയ കേസ്; കർണാടക സർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്

ബെംഗളൂരു : തുമകുരു മുൻ മേയറും കൗൺസിലറുമായ എച്ച്.രവികുമാറിനെ 2018ൽ കൊലപ്പെടുത്തിയ കേസിൽ ജാമ്യം തേടി പ്രതികളിൽ ഒരാൾ നൽകിയ ഹർജിയിൽ സുപ്രീം കോടതി കർണാടക സർക്കാരിന് നോട്ടീസ് അയച്ചു. അമസെ എന്ന മഹേഷ് വി നൽകിയ ഹർജിയിൽ ജസ്റ്റിസുമാരായ വിനീത് ശരൺ, ബി ​​വി നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ച് സംസ്ഥാന സർക്കാരിനോട് നാലാഴ്ചയ്ക്കകം പ്രതികരണം തേടിയത്. തന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള 2020 സെപ്തംബർ 10ലെ ഹൈക്കോടതി ഉത്തരവിന്റെ സാധുത ചോദ്യം ചെയ്താണ് അഭിഭാഷകനായ കെ വി മുത്തു കുമാറിന്റെ നേതൃത്വത്തിലുള്ള ഹർജി. നേരത്തെ…

Read More

തമിഴ്നാട്ടിലെ കോവിഡ് കണക്കുകൾ വിശദമായി ഇവിടെ വായിക്കാം (16-01-2022).

COVID 19 TAMIL NADU

ചെന്നൈ: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 23,975 റിപ്പോർട്ട് ചെയ്തു. 12,484 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി :   17.0% കൂടുതൽ വിവരങ്ങള്‍ താഴെ. ഇന്ന് ഡിസ്ചാര്‍ജ് :  12,484 ആകെ ഡിസ്ചാര്‍ജ് :  27,60,458  ഇന്നത്തെ കേസുകള്‍ :  23,975 ആകെ ആക്റ്റീവ് കേസുകള്‍ : 29,39,923 ഇന്ന് കോവിഡ് മരണം : 22 ആകെ കോവിഡ് മരണം :  36,989 ആകെ പോസിറ്റീവ് കേസുകള്‍ : 1,42,476  ഇന്നത്തെ പരിശോധനകൾ : …

Read More

കർണാടകയിലെ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു; വിശദമായി ഇവിടെ വായിക്കാം (16-01-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 34047 റിപ്പോർട്ട് ചെയ്തു. 5902 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 19.29% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 5902 ആകെ ഡിസ്ചാര്‍ജ് : 2983645 ഇന്നത്തെ കേസുകള്‍ : 34047 ആകെ ആക്റ്റീവ് കേസുകള്‍ : 197982 ഇന്ന് കോവിഡ് മരണം : 13 ആകെ കോവിഡ് മരണം : 38431 ആകെ പോസിറ്റീവ് കേസുകള്‍ : 3220087…

Read More

ബെംഗളൂരുവിലെ തടാകം മലിനമാക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ ഒരുങ്ങി കെഎസ്പിസിബി

ബെംഗളൂരു : ബെംഗളൂരു-ഹോസ്‌കോട്ട് റോഡിലെ ആവലഹള്ളി ഗ്രാമത്തിലെ യെലെ മല്ലപ്പ ഷെട്ടി തടാകം മലിനമാക്കുന്നവരെ കണ്ടെത്തി അവർക്ക് നോട്ടീസ് നൽകാൻ നടപടി സ്വീകരിക്കുമെന്ന് കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (കെഎസ്പിസിബി) എൻജിടിയുടെ ദക്ഷിണ ബെഞ്ചിനെ അറിയിച്ചു. ജലാശയത്തിന് സമീപമുള്ള 110 വില്ലേജുകളിലെ അനധികൃത ലേഔട്ടുകളിൽ നിന്നാണ് കായലിലേക്ക് മലിനജലം എത്തുന്നത് എന്ന് കെഎസ്പിസിബി ദേശീയ ഹരിത ട്രൈബ്യൂണലിന് മുമ്പാകെ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞു. യെലെ മല്ലപ്പ ഷെട്ടി തടാകത്തിലെ മലിനീകരണത്തിനെതിരെ പരിഹാര നടപടികൾ ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു ബെഞ്ച്. തടാകത്തിന്റെ ശുചീകരണം സംബന്ധിച്ച്…

Read More

പ്രതിഷേധങ്ങൾക്കിടയിൽ, കെ-റെയിൽ വിശദമായ പദ്ധതി റിപ്പോർട്ട് പുറത്ത്‌വിട്ട് കേരളം

ബെംഗളൂരു : കെ-റെയിൽ സെമി-ഹൈ സ്പീഡ് സിൽവർലൈൻ റെയിൽ പദ്ധതിയെക്കുറിച്ചുള്ള പ്രതിഷേധത്തിനിടയിൽ, ജനുവരി 15 ശനിയാഴ്ച കേരള സർക്കാർ വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) പ്രസിദ്ധീകരിച്ചു, പദ്ധതിയുടെ ചെലവ് 63,941 കോടി രൂപയാണ്. 2025 ഓടെ പദ്ധതി പൂർത്തിയാകുമെന്നും തിരുവനന്തപുരത്ത് നിന്ന് കാസർകോട് വരെയുള്ള യാത്രാ സമയം 12 മണിക്കൂറിൽ നിന്ന് നാല് മണിക്കൂറായി കുറയ്ക്കുമെന്നും നിയമസഭാ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഡിപിആർ പറയുന്നു. സംസ്ഥാനത്ത് റോഡ് ഗതാഗതം 10-11% നിരക്കിൽ വർധിച്ചുവരികയാണെങ്കിലും റോഡിന്റെ നീളത്തിന്റെ വളർച്ച വളരെ കുറവാണെന്ന് ഡിപിആർ ചൂണ്ടിക്കാട്ടി. ഇത് റോഡിലെ…

Read More

അമ്മയെ ബലാത്സംഗം ചെയ്ത കർണാടക സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരു: അമ്മയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ദക്ഷിണ കന്നഡയിൽ നിന്നുള്ള 36 കാരനായ തൊഴിലാളിയെ പോലീസ്  അറസ്റ്റ് ചെയ്യുകയും തുടർന്ന്  ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തു. രക്ഷപ്പെട്ട യുവതിയും മകനും മാത്രം വീട്ടിലുണ്ടായിരുന്ന സമയത്താണ് സംഭവം നടന്നതെന്നാണ് പോലീസ് പറയുന്നത്. മദ്യപാനിയായ പ്രതി വ്യാഴാഴ്ച പുലർച്ചെ 3 നും 7 നും ഇടതിയിലാണ് കൃത്യം നടത്തിയതെന്നാണ് ആരോപിക്കപ്പെടുന്നത്. കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ പ്രതി അമ്മയുടെ മുറിയിൽ കയറിയപ്പോൾ ‘അമ്മ നിലവിളിച്ചുകൊണ്ട് ചെറുക്കാൻ കഠിനമായി ശ്രമിച്ചിരുന്നു. എന്നാൽ സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്നും പ്രതി…

Read More
Click Here to Follow Us