മുൻ മേയറെ കൊലപ്പെടുത്തിയ കേസ്; കർണാടക സർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്

ബെംഗളൂരു : തുമകുരു മുൻ മേയറും കൗൺസിലറുമായ എച്ച്.രവികുമാറിനെ 2018ൽ കൊലപ്പെടുത്തിയ കേസിൽ ജാമ്യം തേടി പ്രതികളിൽ ഒരാൾ നൽകിയ ഹർജിയിൽ സുപ്രീം കോടതി കർണാടക സർക്കാരിന് നോട്ടീസ് അയച്ചു.

അമസെ എന്ന മഹേഷ് വി നൽകിയ ഹർജിയിൽ ജസ്റ്റിസുമാരായ വിനീത് ശരൺ, ബി ​​വി നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ച് സംസ്ഥാന സർക്കാരിനോട് നാലാഴ്ചയ്ക്കകം പ്രതികരണം തേടിയത്.

  വിദ്യാർത്ഥികൾക്ക് സ്കൂളുകൾ സുരക്ഷിതമാണോ? ബംഗളൂരുവിൽ ആശങ്കയേറുന്നു; തിരുത്തൽ നടപടികൾ വേണമെന്ന് വിദഗ്ദ്ധർ

തന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള 2020 സെപ്തംബർ 10ലെ ഹൈക്കോടതി ഉത്തരവിന്റെ സാധുത ചോദ്യം ചെയ്താണ് അഭിഭാഷകനായ കെ വി മുത്തു കുമാറിന്റെ നേതൃത്വത്തിലുള്ള ഹർജി. നേരത്തെ ജാമ്യം ലഭിച്ച മറ്റ് നാല് പ്രതികൾക്കൊപ്പം ഹരജിക്കാരനെ പ്രതി ചേർത്തത് ഹൈക്കോടതി പ്രവർത്തി മോശമാണെന്നും അദ്ദേഹം പറഞ്ഞു.

ഒന്നാം പ്രതിക്ക് മരിച്ചയാളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറിയെന്നതൊഴിച്ചാൽ അദ്ദേഹത്തിനെതിരെ വലിയ ആരോപണമൊന്നും ഇല്ലെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ വാദിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമാ വസന്തം ഇനി കളറിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാളെ ബെംഗളൂരുവിൽ ഹർത്താൽ
[masterslider id="10"]

Related posts