ബെംഗളൂരു : നഗരത്തിലെ ഷോപ്പിംഗ് മാളിൽ വൻ തീപിടുത്തം.ബന്നാർഘട്ട റോഡിലെ അരീക്കെരെ ഗ്രറ്റിന് സമീപത്ത് ഉള്ള സൗത്ത് ഇന്ത്യൻ ഷോപ്പിംഗ് മാളിന് തീപിടിച്ചു. ഇന്നലെ പുലർച്ചെ 3 മണിയോടെയാണ് മാളിൽ തീ ആളിപ്പടർന്നത്.
മാളിൻ്റെ താഴെത്തെ നിലയിൽ തീ കത്തിപ്പടരുന്നത് പട്രോളിംഗിൽ ഉണ്ടായിരുന്ന പോലീസുകാർ കണ്ടതോടെ വൻ ദുരന്തം ഒഴിവായി.
അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!
തുടർന്ന് 6 ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തുകയും 3 മണിക്കൂറോളം നീണ്ട തുടർച്ചയായ പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.
തീപിടുത്തത്തിൻ്റെ കാരണമെന്താണ് എന്ന് വ്യക്തമല്ല എന്ന് പോലീസ് അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]