ഗൂഗിൾമാപ്പ് ചതിച്ചു: കർണാടക വനത്തിൽ കുടുങ്ങിയ കൂടുംബത്തിനെ രക്ഷപ്പെടുത്തി പോലീസ്

ബെംഗളൂരു : ഗൂഗിൾമാപ്പ് നോക്കി വന്ന മധ്യപ്രദേശിൽനിന്നുള്ള കുടുംബം കർണാടകത്തിൽ വനത്തിൽ കുടുങ്ങി.

ബെലഗാവി ജില്ലയിലെ ഖാനാപുരിനു സമീപത്ത് കുടുങ്ങിയ കുടുംബത്തെ വ്യാഴാഴ്ച പോലീസ് രക്ഷപ്പെടുത്തി.

ഉജ്ജയിനിൽനിന്ന് ഗോവയിലേക്ക് കാറിൽ പോവുകയായിരുന്ന രാജ്ദാസ് രഞ്ജിത്ദാസും കുടുംബവുമാണ് ബുധനാഴ്ച വനത്തിലകപ്പെട്ടത്. രഞ്ജിത്ത്ദാസിന്റെ ഭാര്യയും രണ്ടുകുട്ടികളും അമ്മയുമാണ് കാറിലുണ്ടായിരുന്നത്.

വന്യമൃഗങ്ങളുള്ള വനത്തിൽ ഒരു രാത്രി കാറിൽ ചെലവഴിച്ച ഇവരെ പിറ്റേദിവസം രാവിലെ പോലീസെത്തി രക്ഷപ്പെടുത്തുകയായിരുന്നു.

ഗൂഗിൾമാപ്പ് നോക്കിയായിരുന്നു സഞ്ചാരം. ബെലഗാവി ജില്ലയിലെ ഭീംഗഡ് വന്യജീവിസങ്കേതത്തിലെത്തിയശേഷം ഗോവയിലേക്ക് ഗൂഗിൾമാപ്പ് കാണിച്ച വഴിയിലേക്ക് തിരിഞ്ഞു.

  സംസ്ഥാനത്ത് പേപ്പർ രഹിത ആധാരമെഴുത്ത്: പ്രതിഷേധവുമായി ആധാരമെഴുത്തുകാർ, ആയിരക്കണക്കിന് കുടുംബങ്ങൾ പ്രതിസന്ധിയിൽ

സാധാരണപോകുന്ന വഴിയെക്കാൾ 25 കിലോമീറ്റർ കുറവാണ് ഈ വഴിയിൽ കാണിച്ചത്.

എന്നാൽ, തുടർന്നങ്ങോട്ട് റോഡിന് വീതി കുറഞ്ഞുവരുകയും വനത്തിലെത്തിയപ്പോൾ റോഡിന്റെ സ്ഥാനത്ത് മഴപെയ്ത് രൂപപ്പെട്ട ചെളിക്കുളം കാണുകയുംചെയ്തു.

തുടർന്ന് കാറിന് മുന്നോട്ടുപോകാൻപറ്റാത്ത അവസ്ഥയായി. രാത്രി പത്തോടെ ജംഗോണിനും കൃഷ്ണപുർ ഗ്രാമത്തിനും ഇടയിലാണ് കാർ കുടുങ്ങിയത്.

വനത്തിലായിരുന്നതിനാൽ ഫോണിൽ പോലീസിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. രാത്രിമുഴുവൻ കാറിൽ ചെലവഴിച്ചു.

പിറ്റേന്നുരാവിലെ രഞ്ജിത്ദാസ് മൊബൈലിന് സിഗ്നൽ ലഭിക്കാൻ ആറുകിലോമീറ്ററോളം നടന്നു. തുടർന്ന് ഖാനാപുർ പോലീസിനെ വിളിച്ച് സഹായം അഭ്യർഥിച്ചു.

  നമ്മ മെട്രോ സർവീസുകൾ ഒരു മണിക്കൂർ നേരത്തെ ആരംഭിക്കും

അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കെ.ഐ. ബാദിഗെർ, ഹെഡ് കോൺസ്റ്റബിൾ ജയറാം ഹനുമന്നവാർ, കോൺസ്റ്റബിൾ മഞ്ജുനാഥ് മുസലെ എന്നിവർ സ്ഥലത്തെത്തി കുടുംബത്തെ രക്ഷപ്പെടുത്തുകയായിരുന്നു.

കുടുംബത്തെ ഖാനാപുരിലേക്ക് തിരിച്ചെത്തിച്ച് പ്രാഥമികചികിത്സയും പ്രഭാതഭക്ഷണവും നൽകിയശേഷം ഗോവയിലേക്ക് സാധാരണ പോകുന്ന വഴിയിലൂടെ യാത്രയാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഓട്ടോ എൽപിജി പ്രതിസന്ധി: ദുരിതത്തിലായി ഓട്ടോ ഡ്രൈവർമാർ
[masterslider id="10"]

Related posts

Click Here to Follow Us