കോവിഡ്-19 വ്യാപനം തടയാൻ തമിഴ്നാട് സർക്കാർ നടത്തുന്ന മദ്യശാലകൾ അടച്ചുപൂട്ടണം; പളനിസ്വാമി

ബെംഗളൂരു : കോവിഡ് 19 കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മദ്യശാലകൾ തുറന്ന് പ്രവർത്തിക്കുന്നതിൽ ഭരണകക്ഷിയായ ഡിഎംകെയ്ക്ക് ഇരട്ടമുഖമെന്ന് പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനിസ്വാമി. കേസുകൾ പെരുകുകയാണെന്നും പൊങ്കൽ അവധിക്ക് ശേഷം സ്ഥിതി കൂടുതൽ വഷളാക്കുമെന്നും സംസ്ഥാന ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യൻ തന്നെ പറഞ്ഞതായി പളനിസ്വാമി പ്രസ്താവനയിൽ പറഞ്ഞു. സർക്കാർ ഹെൽത്ത് ബുള്ളറ്റിൻ പ്രതിദിനം 24,000 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും എന്നാൽ സംസ്ഥാനം പ്രതിദിനം കുറഞ്ഞത് 50,000 കേസുകൾക്കെങ്കിലും സാക്ഷ്യം വഹിക്കുന്നുണ്ടെന്ന് പല ആരോഗ്യ വിദഗ്ധരും അവകാശപ്പെടുന്നുണ്ടെന്നും മുൻ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read More

കോവിഡ്; തമിഴ്നാട്ടിൽ 9 മുതൽ പ്ലസ് ടു വരെയുള്ള ക്ലാസ്സുകളും അടച്ചു

ബെംഗളൂരു : കോവിഡ് കേസുകളിലെ വർദ്ധനവ് കണക്കിലെടുത്ത്, തമിഴ് നാട്ടിൽ 9 മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകൾ ജനുവരി 31വരെ അടച്ചുപൂട്ടാൻ സർക്കാർ തീരുമാനിച്ചു. ഒന്നുമുതല്‍ 9 വരെയുള്ള ക്ലാസുകള്‍ നേരത്തെ അടച്ചിരുന്നു. എന്നാൽ ഒൻപത് മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകൾ ഓഫ് ലെെനായി തുടരുകയായിരുന്നു. കോവിഡിനൊപ്പം ഒമൈക്രോണ്‍ കേസുകളും സംസ്ഥാനത്ത് രൂക്ഷമാണ്. ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം തമിഴ്നാട്ടിൽ ഇന്ന് 23,975 തമിഴ്നാട്ടിൽ ഇന്ന് റിപ്പോർട്ട് ചെയ്തു.

Read More
Click Here to Follow Us