കിലോമീറ്ററിന് വെറും 2രൂപ;സിഎൻജി വരുമ്പോൾ പോക്കറ്റിനും ലാഭം.

ബെംഗളൂരു: സിഎൻജിയുടെ 500 ഊബർ കാറുകൾ നിരത്തിലിറങ്ങുന്നതോടെ നഗരയാത്രയിൽ സാമ്പത്തിക ലാഭത്തിനും സാദ്ധ്യത.

നഗരത്തിൽ ഗെയിൽ ഒരു കിലോ സിഎൻജി ഗ്യാസിന് 51.27 രൂപയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.ഡീസൽ കാറുകൾക്കു കിലോമീറ്ററിന് നാലു രൂപ എട്ടു പൈസ ചെലവ് വരുമ്പോൾ സിഎൻജി ഉപയോഗിക്കുമ്പോൾ കിലോമീറ്ററിന് രണ്ടു രൂപ ഒരു പൈസ വരെ മാത്രമെ ചെലവു വരികയുള്ളൂ. കാറിൽ സിഎൻജി ഇന്ധനകിറ്റ് സ്ഥാപിക്കുന്നതിനു 30,000 മുതൽ 45,000 രൂപവരെ ചെലവ് വരുന്നുണ്ട്. നഗരത്തിൽ പൊതുമേഖല എണ്ണക്കമ്പനികളുടെ ഇന്ധന പമ്പുകളോടു ചേർന്ന് കൂടുതൽ സിഎൻജി റീഫില്ലിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനും ഗെയിലിനു പദ്ധതിയുണ്ട്.

  റോഡിൽ കെട്ടിപ്പിടിച്ചും ചുംബിച്ചും കമിതാക്കകളുടെ 'ലീലാവിലാസം'; ഇരുവരെയും വഴിയിൽ തടഞ്ഞ് നാട്ടുകാർ

ഗെയിലിന്റെ നിയന്ത്രണത്തിൽ നഗരത്തിൽ ആറ് സിഎൻജി സ്റ്റേഷനുകളാണ് പ്രവർത്തിക്കുന്നത്. ലഗരെ, ജിഗനി എപിസി സർക്കിൾ, പീനിയ ഇൻഡസ്ട്രിയൽ ഏരിയ, സുഗന്ധഗട്ടെ, ബൊമ്മസന്ദ്ര ഇൻഡസ്ട്രിയൽ ഏരിയ എന്നിവിടങ്ങളിലാണ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നത്. കൂടാതെ അഗര, കെആർ പുരം, ഗോരാവിഗരെ, ടാറ്റനഗർ, സർജാപുര റോഡ് എന്നിവിടങ്ങളിൽ ഒക്ടോബറിനുള്ളിൽ പുതിയ സ്റ്റേഷനുകൾ പ്രവർത്തനം ആരംഭിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്രക്കാർ ശ്രദ്ധിക്കുക: പീനിയ ഫ്ലൈഓവറിൽ അടച്ചതോടെ 20 മിനിറ്റ് യാത്രയ്ക്ക് ഇനി ഒന്നര മണിക്കൂർ! കുരുക്കിൽപ്പെടാതിരിക്കാൻ പ്ലാൻ ബി അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളി ക്യാബ് ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച് മെഴ്‌സിഡസ് ബെൻസ് കാറിൽ എത്തിയ അഞ്ചംഗ സംഘം
[masterslider id="10"]

Related posts

Click Here to Follow Us