കോസ്റ്റാറിക്ക പുറത്ത്; നാല് പോയിന്‍റുമായി ബ്രസീല്‍ ഒന്നാമത്

സെന്റ്‌ പീറ്റേഴ്സ് ബെര്‍ഗ്: ആദ്യ മൽസരത്തിൽ സ്വിറ്റ്സർലൻഡുമായി സമനില വഴങ്ങേണ്ടി വന്ന ബ്രസീലിന് കോസ്റ്റാറിക്കയ്ക്കെതിരെ തകര്‍പ്പന്‍ ജയം. വമ്പൻമാർ വരെ അടിപതറിയ റഷ്യ ലോകകപ്പില്‍ ബ്രസീൽ കോസ്റ്റാറിക്കയുമായി രണ്ടാം മൽസരത്തിന് ഇറങ്ങിയപ്പോള്‍ ആദ്യ പകുതിയില്‍ ഗോളൊന്നും നേടാനായില്ല. കളിയുടെ രണ്ടാം പകുതിയില്‍ കുടീഞ്ഞോയും, നെയ്മറും ഇഞ്ച്വറി ടൈമില്‍ നേടിയ ഗോളിലാണ് ബ്രസീല്‍ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കിയത്. കളി തുടങ്ങിയപ്പോള്‍ മുതല്‍ ലഭിച്ച ഓരോ അവസരങ്ങളും ഫ്രീക്കിക്കും പാഴാക്കിയ ബ്രസീല്‍ രണ്ടാം പകുതിയിലെ ഇഞ്ച്വറി ടൈമില്‍ തിരികെ വരികയായിരുന്നു. ആദ്യ മത്സരത്തിൽ സെർബിയയോടേറ്റ തോൽവിയുടെ…

Read More

ഇനി “മണ്ണിന്റെ മക്കള്‍ വാദം തന്നെ” ശരണം;ആരോഗ്യ സർവകലാശാലകളിൽ കന്നഡിഗരായ വിദ്യാർഥികൾക്ക് 50 ശതമാനം സംവരണം അനുവദിക്കണമെന്ന് മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡി.കെ.ശിവകുമാർ.

ബെംഗളൂരു: സംസ്ഥാനത്തെ കൽപിത (ഡീംഡ്) ആരോഗ്യ സർവകലാശാലകളിൽ കന്നഡിഗരായ വിദ്യാർഥികൾക്ക് 50 ശതമാനം സംവരണം അനുവദിക്കണമെന്ന് മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡി.കെ.ശിവകുമാർ. ഇതു സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്. മെഡിക്കൽ, ഡെന്റൽ കോഴ്സുകളിലേക്ക് നടത്തുന്ന ദേശീയ പൊതുപ്രവേശന പരീക്ഷയിൽ കർണാടകയിലെ ഗ്രാമീണ മേഖലകളിലുള്ളവർ പിൻതള്ളപ്പെടുന്ന സാഹചര്യമാണ്. എട്ട് കൽപിത സർവകലാശാലകളിലായി 1630 എംബിബിഎസ് സീറ്റുകളും 640 ഡെന്റൽ സീറ്റുകളും ഉള്ളപ്പോൾ ഇവയിലേറെയും മറ്റു സംസ്ഥാനക്കാർ കയ്യടക്കുകയാണ്. കർണാടകയിലെ ആരോഗ്യമേഖലയിൽ ജോലി ചെയ്യാൻ പരിശീലനം ലഭിച്ചവർക്ക് ക്ഷാമം നേരിടുകയാണെന്നും ഡി.കെ.ശിവകുമാർ പറഞ്ഞു.

Read More

തെരുവ് വിളക്ക് പരിപാലനം നടത്തുന്ന കരാർ ജീവനക്കാരുടെ പണിമുടക്ക് പിൻവലിച്ചു.

ബെംഗളൂരു: ബിബിഎംപി തെരുവ് വിളക്ക് പരിപാലനം നടത്തുന്ന കരാർ ജീവനക്കാരുടെ പണിമുടക്ക് പിൻവലിച്ചു. കുടിശിക തുക ഉടനടി വിതരണം ചെയ്യാമെന്ന് ബിബിഎംപി കമ്മിഷണർ മഹേശ്വർ റാവു ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം പിൻവലിച്ചതെന്നു കരാറുകാരുടെ സംഘടന പ്രസിഡന്റ് കെ.എം.രാജു പറഞ്ഞു. 30 കോടിരൂപയാണ് ബിബിഎംപി വിവിധ സോണുകളിലായി കരാറുകാർക്ക് നൽകാനുള്ളത്. കഴിഞ്ഞ ദിവസം പണിമുടക്ക് പ്രഖ്യാപിച്ചതോടെ നഗരത്തിലെ വിവിധ വാർഡുകളിൽ തെരുവ് വിളക്കുകൾ പ്രകാശിക്കാതിരുന്നത് നഗരവാസികളെ വലച്ചിരുന്നു. 4.80 ലക്ഷം തെരുവ് വിളക്കുകളുടെ സംരക്ഷണ ചുമതലയാണ് കരാർ ജീവനക്കാർക്ക് നൽകിയിട്ടുള്ളത്.

Read More

റോഡരികിൽ പാർക്ക് ചെയ്യുന്ന കാറുകളുടെ ചില്ലുകൾ തകർക്കുന്ന സംഘത്തെ പൊലീസ് നാടകീയമായി വെടിവച്ചു വീഴ്ത്തി

ബെംഗളൂരു : റോഡരികിൽ പാർക്ക് ചെയ്യുന്ന കാറുകളുടെ ചില്ലുകൾ തകർക്കുന്ന സംഘത്തെ പൊലീസ് വെടിവച്ചു വീഴ്ത്തി. രാജഗോപാല നഗർ കരീംസാബ് ലേഔട്ടിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കമലാനഗർ സ്വദേശി റാഫി (28), പ്രകാശ്നഗർ സ്വദേശി സുധാകർ (30) എന്നിവരെയാണു പിടികൂടിയത്. നഗരത്തിലെ വിവിധയിടങ്ങളിൽ പാതയോരത്തു പാർക്ക് ചെയ്യുന്ന കാറുകൾ രാത്രി അടിച്ചു തകർക്കുന്ന സംഘത്തിനുവേണ്ടി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. കരീംസാബിൽ ഇവരെത്തേടി പൊലീസ് എത്തുമ്പോഴേക്കും രണ്ടു കാറുകൾ തകർത്തിരുന്നു. ഒട്ടേറെ വാഹനമോഷണ കേസുകളിൽ പ്രതികളാണ് ഇരുവരും. ഇവരുടെ സംഘത്തിലെ മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കിയതായി…

Read More

അർജന്റീന തോറ്റതിൽ മനംനൊന്ത് യുവാവ്‌ ആറ്റില്‍ ചാടി!

കോട്ടയം: അർജന്റീന തോറ്റതിൽ മനംനൊന്ത് ആത്മഹത്യാക്കുറിപ്പെഴുതിയ ശേഷം വീടുവിട്ടിറങ്ങിയ യുവാവിനായി തിരച്ചിൽ തുടരുന്നു. ഇന്നു രാവിലെ അഞ്ചു മണിയോടെയാണു ആറുമാനൂർ സ്വദേശി ബിനു അലക്സിനെ (30) കാണാതായത്. അർജന്റീന കളിയിൽ തോറ്റതിലുള്ള മനോവിഷമം മൂലമാണു വീടു വിട്ടു പോകുന്നതെന്നു കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. വീടിന്റെ തൊട്ടടുത്തുള്ള മീനച്ചിലാറ്റിൽ അഗ്നിശമന സേന പരിശോധന നടത്തുന്നു. അർജന്റീനയുടെ കടുത്ത ആരാധകനാണു ബിനു.

Read More

മണ്ണിടിച്ചിലിനെ തുടർന്നു താമരശേരി ചുരത്തിൽ ഗതാഗത തടസ്സം തുടരുന്ന സാഹചര്യത്തിൽ ബെംഗളൂരുവിൽ നിന്നുള്ള യാത്രക്കാർക്കായി നാളെ മുതൽ കേരള ആർടിസിയുടെ സ്പെഷൽ സർവീസ്

ബെംഗളൂരു: മണ്ണിടിച്ചിലിനെ തുടർന്നു താമരശേരി ചുരത്തിൽ ഗതാഗത തടസ്സം തുടരുന്ന സാഹചര്യത്തിൽ ബെംഗളൂരുവിൽ നിന്നുള്ള യാത്രക്കാർക്കായി നാളെ മുതൽ കേരള ആർടിസിയുടെ സ്പെഷൽ സർവീസ്. രാത്രി 10നു കൽപറ്റയിൽ നിന്നു പുറപ്പെടുന്ന സൂപ്പർഫാസ്റ്റ് ബത്തേരി, ഗുണ്ടൽപേട്ട്, മൈസൂരു വഴി രാവിലെ ബെംഗളൂരുവിലെത്തും. ഇവിടെ നിന്നുള്ള മടക്ക സർവീസ് രാവിലെ എട്ടിനു പുറപ്പെടും. യാത്രാ നിരോധനമുള്ള ബന്ദിപ്പുർ വനത്തിലൂടെ രാത്രി ഓടാൻ പെർമിറ്റുള്ളതിനാൽ ബസ് അതിർത്തിയിൽ പിടിച്ചിടില്ല. മഴയെ തുടർന്നു മണ്ണിടിഞ്ഞ് പ്രധാന പാതകളിൽ ഗതാഗതം തടസ്സപ്പെട്ടതിനാൽ ബെംഗളൂരുവിൽ നിന്നു കോഴിക്കോട് വഴിയുള്ള നാല് വോൾവോ–സ്കാനിയ…

Read More

സാം എബ്രഹാം വധം: ഭാര്യക്ക് 22ഉം കാമുകന് 27 വര്‍ഷവും തടവ്.

മെല്‍ബണ്‍: പുനലൂര്‍ കരുവാളൂര്‍ ആലക്കുന്നില്‍ സാം എബ്രഹാം കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യ സോഫിയ, കാമുകന്‍ അരുണ്‍ കമലാസനന്‍ എന്നിവര്‍ക്ക് തടവ് ശിക്ഷ. സോഫിയക്ക് 22 വര്‍ഷം തടവും അരുണിന് 27 വര്‍ഷവുമാണ് തടവ്. സാമിനെ സയനൈഡ് നല്‍കി കൊലപെടുത്തിയ സംഭവത്തില്‍ വിക്ടോറിയന്‍ സുപ്രീം കോടതിയുടെതാണ് വിധി. 23 വര്‍ഷം കഴിയാതെ അരുണിനും 18 വര്‍ഷം കഴിയാതെ സോഫിയക്കും പരോള്‍ ലഭിക്കില്ലെന്നും കോടതി വ്യക്തമാക്കി. ഒമ്പതു വയസുള്ള മകനെ കണക്കിലെടുത്ത് ശിക്ഷ കുറച്ചു നല്‍കണമെന്ന് സോഫിയയുടെ ആവശ്യവും കോടതി തള്ളി. മകന്‍ ഇപ്പോള്‍ സോഫിയയുടെ സഹോദരിക്കൊപ്പമാണ്…

Read More

പാര്‍ക്കിങ് സൗകര്യമില്ലെങ്കില്‍ കാര്‍ വാങ്ങണ്ട

ബംഗളൂരു: സ്വന്തം വീടിനോട് ചേര്‍ന്ന് പാര്‍ക്കിങ് സൗകര്യമില്ലാത്തവര്‍ക്ക് ഇനി കാര്‍ വാങ്ങാനാകില്ല. ഇങ്ങനൊരു നിര്‍ദേശം വരുന്നത് ദൂരെയൊന്നുമല്ല ബംഗളൂരുവിലാണ്.ഈ നിര്‍ദേശം സര്‍ക്കാര്‍ പരിഗണിച്ചുവരുകയാണെന്ന്‌ കര്‍ണാടക ഗാതാഗത മന്ത്രി ഡി.സി തമണ്ണ പറഞ്ഞു. ബംഗളൂരു നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിനായാണ് പുതിയ നിബന്ധന കൊണ്ടുവരാന്‍ ഒരുങ്ങുന്നത്‌. സ്വന്തമായി പാര്‍ക്കിങ് സ്ഥലം ഇല്ലാത്തവര്‍ റോഡരികില്‍ വാഹനം നിര്‍ത്തിയിടുന്നത് നഗരത്തിലെ ഗതാഗത കുരുക്ക് രൂക്ഷമാകാന്‍ കാരണമാകുന്നുണ്ട്. അതുകൊണ്ട് വാഹനം വില്‍ക്കുന്നതിന് മുമ്പ് വാങ്ങുന്നയാള്‍ക്ക്‌ പാര്‍ക്കിങ് സ്ഥലമുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ വാഹന വിതരണക്കാര്‍ക്ക്‌ നിര്‍ദേശം നല്‍കുമെന്നും തമണ്ണ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.…

Read More

ഡികെ ശിവകുമാര്‍ കടത്തിയ ഹവാല പണം എത്തിയത് കോണ്‍ഗ്രസിന്റെ ഹെഡ്ഓഫിസില്‍! ഗുരുതരമായ ആരോപണവുമായി ദേശീയ മാധ്യമം.

ബെംഗളൂരു : കര്‍ണാടകയിലെ ജല വിഭവ-മെഡിക്കല്‍ വിദ്യാഭ്യസ മന്ത്രിയും വിവാദ നായകനുമായ ഡി കെ ശിവകുമാരിനെതിരെ പുതിയതും ഞെട്ടിപ്പിക്കുന്നതുമായ ആരോപണവുമായി “ടൈംസ്‌ നൌ” ചാനല്‍.ശിവകുമാര്‍ ഹവാല നെറ്റ്‌വര്‍ക്ക് നടത്തുന്നതുമായി ബന്ധപ്പെട്ട് ശിവകുമാറിന് എതിരെ ആദായ നികുതി വകുപ്പ് നഗരത്തിലെ പ്രത്യേക കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.ഡല്‍ഹിയില്‍ ഒരു ഫ്ലാറ്റ് എടുത്തു കണക്കില്‍ പെടാത്ത പണം സൂക്ഷിച്ചു എന്നും ആരോപണമുണ്ട്. എന്നാല്‍ ഇതില്‍ ഏറ്റവും ഞെട്ടിപ്പിക്കുന്ന വാര്‍ത്ത‍ ,ശിവകുമാര്‍ തന്റെ ഹവാല പണത്തിലെ ഒരുഭാഗം ഡല്‍ഹിയിലെ എ ഐ സി സി ഓഫീസിലും എത്തിച്ചു എന്നുള്ളതാണ്,കോടതിയില്‍…

Read More

നിപാ വൈറസ്: ഉറവിടം കണ്ടെത്താന്‍ കേന്ദ്രസംഘം

തിരുവനന്തപുരം: സംസ്ഥാനത്ത് ഭീതി പടര്‍ത്തുകയും നിരവധി പേരുടെ ജീവന്‍ അപഹരിക്കുകയും ചെയ്ത നിപാ വൈറസിന്‍റെ ഉറവിടം കണ്ടെത്താന്‍ കേന്ദ്ര സംഘം കേരളത്തില്‍. കേന്ദ്ര മൃഗസംരക്ഷക വകുപ്പ് കമ്മീഷണറുടെ നേതൃത്വത്തില്‍ എത്തുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്. പന്തിരിക്കരയില്‍ നിപാ ആദ്യം റിപ്പോര്‍ട്ട് ചെയ്തയാളിലേക്ക് വൈറസ് എത്തിയതെങ്ങനെ എന്നതടക്കമുള്ള കാര്യങ്ങളാണ് വിദഗ്ധര്‍ അന്വേഷിക്കുന്നത്. ഇതിനായി വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായവും ഇവര്‍ തേടിയിട്ടുണ്ട്. രോഗം ആദ്യം കണ്ടെത്തിയ വ്യക്തി നടത്തിയ യാത്രകളുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കാനായി സംഘം സൈബര്‍ സെല്ലിന്‍റെ സഹായവും തേടിയിട്ടുണ്ട്. നിപാ വൈറസ് ബാധ നിയന്ത്രണവിധേയമായതിനെ…

Read More
Click Here to Follow Us