മണ്ണിടിച്ചിലിനെ തുടർന്നു താമരശേരി ചുരത്തിൽ ഗതാഗത തടസ്സം തുടരുന്ന സാഹചര്യത്തിൽ ബെംഗളൂരുവിൽ നിന്നുള്ള യാത്രക്കാർക്കായി നാളെ മുതൽ കേരള ആർടിസിയുടെ സ്പെഷൽ സർവീസ്

ബെംഗളൂരു: മണ്ണിടിച്ചിലിനെ തുടർന്നു താമരശേരി ചുരത്തിൽ ഗതാഗത തടസ്സം തുടരുന്ന സാഹചര്യത്തിൽ ബെംഗളൂരുവിൽ നിന്നുള്ള യാത്രക്കാർക്കായി നാളെ മുതൽ കേരള ആർടിസിയുടെ സ്പെഷൽ സർവീസ്.

രാത്രി 10നു കൽപറ്റയിൽ നിന്നു പുറപ്പെടുന്ന സൂപ്പർഫാസ്റ്റ് ബത്തേരി, ഗുണ്ടൽപേട്ട്, മൈസൂരു വഴി രാവിലെ ബെംഗളൂരുവിലെത്തും. ഇവിടെ നിന്നുള്ള മടക്ക സർവീസ് രാവിലെ എട്ടിനു പുറപ്പെടും. യാത്രാ നിരോധനമുള്ള ബന്ദിപ്പുർ വനത്തിലൂടെ രാത്രി ഓടാൻ പെർമിറ്റുള്ളതിനാൽ ബസ് അതിർത്തിയിൽ പിടിച്ചിടില്ല.

  നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

മഴയെ തുടർന്നു മണ്ണിടിഞ്ഞ് പ്രധാന പാതകളിൽ ഗതാഗതം തടസ്സപ്പെട്ടതിനാൽ ബെംഗളൂരുവിൽ നിന്നു കോഴിക്കോട് വഴിയുള്ള നാല് വോൾവോ–സ്കാനിയ സർവീസുകൾ കെഎസ്ആർടിസി റദ്ദാക്കിയിരുന്നു.

ഇതേ തുടർന്നു യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാനാണ് ബെംഗളൂരു–കൽപറ്റ റൂട്ടിൽ സ്പെഷൽ സർവീസ് അനുവദിച്ചത്. കോഴിക്കോട് ഭാഗത്തേക്കുള്ള യാത്രക്കാർക്ക് അവിടെ നിന്നു മറ്റു ബസുകളിൽ യാത്ര തുടരാം. ബെംഗളൂരുവിൽ നിന്നു കോഴിക്കോട് ഭാഗത്തേക്കുള്ള ബസുകളിലേറെയും മാനന്തവാടി, തൊട്ടിൽപാലം വഴിയാണ് സർവീസ് നടത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിലെ തെരുവുകൾ തൂത്തുവാരി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ
[masterslider id="10"]

Related posts