സാം എബ്രഹാം വധം: ഭാര്യക്ക് 22ഉം കാമുകന് 27 വര്‍ഷവും തടവ്.

മെല്‍ബണ്‍: പുനലൂര്‍ കരുവാളൂര്‍ ആലക്കുന്നില്‍ സാം എബ്രഹാം കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യ സോഫിയ, കാമുകന്‍ അരുണ്‍ കമലാസനന്‍ എന്നിവര്‍ക്ക് തടവ് ശിക്ഷ.

സോഫിയക്ക് 22 വര്‍ഷം തടവും അരുണിന് 27 വര്‍ഷവുമാണ് തടവ്. സാമിനെ സയനൈഡ് നല്‍കി കൊലപെടുത്തിയ സംഭവത്തില്‍ വിക്ടോറിയന്‍ സുപ്രീം കോടതിയുടെതാണ് വിധി. 23 വര്‍ഷം കഴിയാതെ അരുണിനും 18 വര്‍ഷം കഴിയാതെ സോഫിയക്കും പരോള്‍ ലഭിക്കില്ലെന്നും കോടതി വ്യക്തമാക്കി.

ഒമ്പതു വയസുള്ള മകനെ കണക്കിലെടുത്ത് ശിക്ഷ കുറച്ചു നല്‍കണമെന്ന് സോഫിയയുടെ ആവശ്യവും കോടതി തള്ളി. മകന്‍ ഇപ്പോള്‍ സോഫിയയുടെ സഹോദരിക്കൊപ്പമാണ് എന്ന കാര്യം പരാമര്‍ശിച്ച കോടതി സോഫിയയുടെ അറിവില്ലാതെ സാം കൊല്ലപ്പെടില്ലായിരുന്നു എന്നും നിരീക്ഷിച്ചു.

  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!

2015 ഒക്ടോബര്‍ 14നായിരുന്നു കൊല്ലം പുനലൂര്‍ സ്വദേശിയായ സാം എബ്രഹാമിനെ(34) മെല്‍ബണ്‍ എപ്പിംഗിലുള്ള വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദ്രോഗം മൂലം മരിച്ചതാണെന്ന് വീട്ടുകാരെയും ബന്ധുക്കളെയും പറഞ്ഞു വിശ്വസിപ്പിച്ച സോഫിയ നാട്ടിലെത്തി മൃതദേഹം സംസ്കരിക്കുകയും മകനുമായി തിരികെ മെല്‍ബണിലേക്ക് പോകുകയുമായിരുന്നു.

എന്നാല്‍ സയനൈഡ് ഉള്ളില്‍ ചെന്നാണ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെ 10 മാസത്തെ രഹസ്യാന്വേഷണത്തിനൊടുവില്‍ 2016 ഓഗസ്റ്റ് 16ന് സോഫിയയെയും അരുണിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ

തീവ്ര പ്രണയത്തിലായിരുന്ന സോഫിയയും അരുണും ഒരുമിച്ച് ജീവിക്കുന്നതിനു വേണ്ടിയാണ് ഓറഞ്ച് ജ്യൂസില്‍ സയനൈഡ് കലര്‍ത്തി നല്‍കി സാമിനെ കൊലപെടുത്തിയത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എത്തിയ സമയം വൈകി: വിമാനം പിടിക്കാൻ, റൺവേയിലൂടെ ഓടി വനിതാ യാത്രക്കാർ; വിമാനത്താവളത്തിൽ വൻ സുരക്ഷാവീഴ്ച, ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts