പാര്‍ക്കിങ് സൗകര്യമില്ലെങ്കില്‍ കാര്‍ വാങ്ങണ്ട

ബംഗളൂരു: സ്വന്തം വീടിനോട് ചേര്‍ന്ന് പാര്‍ക്കിങ് സൗകര്യമില്ലാത്തവര്‍ക്ക് ഇനി കാര്‍ വാങ്ങാനാകില്ല. ഇങ്ങനൊരു നിര്‍ദേശം വരുന്നത് ദൂരെയൊന്നുമല്ല ബംഗളൂരുവിലാണ്.ഈ നിര്‍ദേശം സര്‍ക്കാര്‍ പരിഗണിച്ചുവരുകയാണെന്ന്‌ കര്‍ണാടക ഗാതാഗത മന്ത്രി ഡി.സി തമണ്ണ പറഞ്ഞു. ബംഗളൂരു നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിനായാണ് പുതിയ നിബന്ധന കൊണ്ടുവരാന്‍ ഒരുങ്ങുന്നത്‌.

സ്വന്തമായി പാര്‍ക്കിങ് സ്ഥലം ഇല്ലാത്തവര്‍ റോഡരികില്‍ വാഹനം നിര്‍ത്തിയിടുന്നത് നഗരത്തിലെ ഗതാഗത കുരുക്ക് രൂക്ഷമാകാന്‍ കാരണമാകുന്നുണ്ട്. അതുകൊണ്ട് വാഹനം വില്‍ക്കുന്നതിന് മുമ്പ് വാങ്ങുന്നയാള്‍ക്ക്‌ പാര്‍ക്കിങ് സ്ഥലമുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ വാഹന വിതരണക്കാര്‍ക്ക്‌ നിര്‍ദേശം നല്‍കുമെന്നും തമണ്ണ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

  കേന്ദ്രമന്ത്രിക്കെതിരെയുള്ള പ്രതിഷേധം; സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ് കെ ഡൽഹിയിലെത്തി

ഇതിന് പുറമെ, ബംഗളൂരു നഗരത്തില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണനയിലാണെന്നും മന്ത്രി മധ്യമങ്ങളോട് പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുമെന്നതായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം. ഇതനുസരിച്ച് 19.6 ലക്ഷം കുട്ടികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു: അടുത്ത 6 ദിവസം വൻ മഴയ്ക്ക് സാധ്യത, തീരദേശത്ത് റെഡ് അലേർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!
[masterslider id="10"]

Related posts