പുഷ്പ 2 ; തിക്കിലും തിരക്കിലും പെട്ട് ഒരു മരണം 

പുഷ്പ 2 എന്ന അല്ലു അർജുൻ ചിത്രം പ്രീമിയർ ഷോ കാണാൻ ഹൈദരാബാദിലെ സന്ധ്യ തീയറ്ററിന് മുന്നിലെത്തിയ ആരാധകരും പോലീസും തമ്മില്‍ സംഘർഷമുണ്ടായി.

തടിച്ച്‌ കൂടിയ ജനക്കൂട്ടത്തിന് നേരെ പോലിസ് ലാത്തിച്ചാർജ് നടത്തി. തിക്കിലും തിരക്കിലും പെട്ട് ഒരു കുട്ടി ബോധം കെട്ട് വീണു.

ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുട്ടിയുടെ നില ഗുരുതരമെന്ന് ഡോക്ടർമാർ പറയുന്നു. രാത്രി 11 മണിക്കാണ് ഹൈദരാബാദില്‍ ആദ്യ ഷോ ആരംഭിച്ചത്.

എല്ലാ മെട്രോ നഗരങ്ങളിലും പുലർച്ചെ 4 മണിക്ക് സിനിമ റിലീസ് ചെയ്യും എന്നായിരുന്നു അണിയറക്കാരുടെ പ്രഖ്യാപനം. എന്നാല്‍ ബെംഗളൂരുവില്‍ പുലർച്ചെയുള്ള റിലീസിന് കർണാടക ഡിജിപി അനുമതി നിഷേധിച്ചു.

  ബസ് യാത്രക്കാർ ഇനി 'കേട്ടു പഠിക്കും': ബിഎംടിസി ബസുകളിൽ വരുന്നു വലിയൊരു മാറ്റം!

എല്ലാ തിയേറ്ററുകളോടും ഇന്ന് രാവിലെ ആറ് മണിക്ക് സിനിമ റിലീസ് ചെയ്യാൻ ആണ് ഉത്തരവിട്ടത് .നിയന്ത്രണാതീതമായ തിരക്ക് കാരണമാണ് ഇങ്ങെനെ ഒരു തീരുമാനത്തില്‍ എത്തിയത് .

എന്നാല്‍ തിരക്കിനിടയില്‍ പെട്ട് ചിത്രം കാണാൻ വന്ന ഒരു യുവതിക്കു മരണം സംഭവിക്കുകയുണ്ടായി.ഹൈദരാബാദ് ദില്‍ഷുക്നഗർ സ്വദേശിനി രേവതി (39) യാണ് മരിച്ചത്.

ഭർത്താവ് ഭാസ്കറിനും മക്കളായ തേജിനും (9) സാൻവിക്കും (7) ഒപ്പമാണ് സന്ധ്യ തിയറ്ററില്‍ രേവതി പ്രീമിയർ ഷോ കാണാൻ എത്തിയത്. തിക്കിലും തിരക്കിലും പെട്ട് വീണ് പോയ രേവതിക്ക് പോലീസ് ഉദ്യോഗസ്ഥർ അടക്കം എത്തി സിപിആർ നല്‍കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

  ബെംഗളൂരുവിൽ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു: ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് അറസ്റ്റിൽ; വിഡിയോ കാണാം

രാത്രി 11 മണിക്ക് ഉള്ള പുഷ്പ 2 പ്രീമിയർ കാണാൻ അല്ലു അർജുൻ എത്തുമെന്ന് അവസാന നിമിഷമാണ് വിവരം ലഭിച്ചത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാടകക്കാരെ പിഴിഞ്ഞെടുക്കുന്ന പുതിയ ബെംഗളൂരു ട്രെൻഡ്; വീടൊഴിയാൻ 30 ദിവസത്തെ നോട്ടീസ്, സോഷ്യൽ മീഡിയയിൽ പുകഞ്ഞ് വാടകപ്പോര്
[masterslider id="10"]

Related posts