‘ശബരിമല വിഷയത്തിൽ ഞാൻ വിശ്വാസികൾക്കൊപ്പം’; സ്റ്റൈൽ മന്നൻ രജനികാന്ത്

ചെന്നൈ: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ താൻ വിശ്വാസികൾക്കൊപ്പമാണെന്ന് പ്രഖ്യാപിച്ച് സ്റ്റൈൽ മന്നൻ രജനികാന്ത്.

ക്ഷേത്രത്തിന്റെ കാര്യത്തിൽ കോടതി ഇടപെടേണ്ടെന്നും അതൊരു സെൻസിറ്റീവ് വിഷയം ആണെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിയെ ബഹുമാനിക്കുന്നു. എന്നാൽ ഇത്തരം വിഷയങ്ങളിൽ വിധി പറയുമ്പോൾ അത് കുറച്ചു കൂടി കരുതലോടെ വേണമായിരുന്നു. സ്ത്രീകള്‍ക്ക് സമൂഹത്തില്‍ തുല്യത വേണമെന്നതില്‍ തനിക്ക് അഭിപ്രായ വ്യത്യാസമില്ല. എന്നാല്‍ ക്ഷേത്രാചാരങ്ങളിലും, അനുഷ്ഠാനങ്ങളിലും പുറത്ത് നിന്നൊരു ഇടപെടല്‍ ഉണ്ടാകരുത്. കാരണം വര്‍ഷങ്ങളായി പാലിക്കുന്ന ആചാരങ്ങള്‍ക്ക് വളരെ പ്രാധാന്യമുണ്ട്.

  ബിരിയാണിയ്ക്ക് ശേഷം പ്രണിത് മോറിൻ്റെ ഷോ വീണ്ടും കുരുക്കിൽ; മെഡിക്കൽ പഠനത്തിന് ദാനം ചെയ്ത പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെ കുറിച്ച് വനിതാ ഡോക്ടറുടെ 'തമാശ' വിവാദം 

ഭക്തരുടെ വികാരത്തെ മുറിവേൽപ്പിക്കരുത്. ശബരിമല വളരെ പഴക്കം ചെന്ന ഒരു ക്ഷേത്രമാണ്. അവിടെ നിലനിൽക്കുന്നത് പരമ്പരാഗതമായ ആചാരങ്ങളാണ്. അത് അങ്ങനെ തന്നെ നിലനിൽക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിങ്ങളുടെ പറമ്പ് ഒഴിഞ്ഞുകിടക്കുകയാണോ? എങ്കിൽ കോർപ്പറേഷൻ ഉടൻ നിങ്ങളെ തേടിയെത്തും; പുതിയ നീക്കവുമായി ബി.എസ്.സി.സി.
[masterslider id="10"]

Related posts