ബിജെപി എംഎല്‍എ പാര്‍ട്ടിയിലെ അംഗമായ സ്ത്രീയെ മര്‍ദ്ദിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു

ബെംഗളൂരു: സംസ്ഥാനത്തെ ബിജെപി എംഎല്‍എ ഒരു സ്ത്രീയെ മര്‍ദ്ദിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. എംഎല്‍എ സിദു സാവാദി പൊലീസ് സാന്നിധ്യത്തിലാണ് സ്വന്തം പാര്‍ട്ടിയിലെ അംഗമായ സ്ത്രീയെ മര്‍ദിക്കുന്നത്.

https://twitter.com/anusharavi10/status/1326497831943766016?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1326497831943766016%7Ctwgr%5Eshare_3&ref_url=https%3A%2F%2Fwww.samakalikamalayalam.com%2Fdeseeyam-national%2F2020%2Fnov%2F11%2Fbjp-mla–manhandles-women-party-member-105079.html

നവംബര്‍ 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൗണ്‍സില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു മര്‍ദ്ദനം. മഹാലിംഗപൂര്‍ ടൗണ്‍ കൗണ്‍സിലിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കായിരുന്നു തെരഞ്ഞെടുപ്പ്. ബിജെപിക്ക് 13 അംഗങ്ങളും കോണ്‍ഗ്രസിന് പത്ത് അംഗങ്ങളുമാണ് ഉണ്ടായിരുന്നത്.

  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ

മൂന്ന് ബിജെപി അംഗങ്ങള്‍ കോണ്‍ഗ്രസുമായി സഹകരിച്ചാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഒഴിഞ്ഞു കിടക്കുന്ന തസ്തികകള്‍ ഇവര്‍ ആവശ്യപ്പെട്ടെങ്കിലും ഇത് അംഗീകരിക്കാന്‍ ബിജെപി തയ്യാറായിരുന്നില്ല.

തെരഞ്ഞടുപ്പ് ദിവസം ഇതില്‍ പ്രകോപിതനായ എംഎല്‍എ അവരെ തടയുകയായിരുന്നു. ബിജെപി അംഗമായ സ്ത്രീയെ എംഎല്‍എ വലിച്ചിഴയ്ക്കുന്നത് വിഡിയോയില്‍ വ്യക്തമായി കാണാം. എംഎല്‍എയുടെ മര്‍ദനത്തില്‍ യുവതിക്ക് പരിക്കേറ്റു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സാങ്കേതിക തകരാർ; ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ നമ്മ മെട്രോ യാത്രക്കാർക്ക് നിർദ്ദേശം ബിഎംആർസിഎൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫോണും തട്ടിപ്പറിച്ച് ഒരോട്ടം; കള്ളൻ കള്ളൻ' എന്ന് നാട്ടുകാരുടെ നിലവിളി കേട്ട് 18-കാരന് അറ്റാക്ക് വന്ന് മരിച്ചു
[masterslider id="10"]

Related posts