സ്‌ക്രീനിൽ അല്ലു അർജുൻ എത്തിയതോടെ തിയേറ്ററിൽ തീപ്പന്തം കത്തിച്ച് ആരാധകർ; 4 പേർ പിടിയിൽ 

ബെംഗളൂരു: അല്ലു അര്‍ജുന്‍ നായകനായി എത്തിയ പുഷ്പ 2 ന്റെ റിലീസിനിടെ തിയ്യേറ്ററില്‍ സ്‌ക്രീനിന് അരികിലെത്തി തീപ്പന്തം കത്തിച്ച്‌ ആരാധകര്‍.

സംഭവത്തില്‍ നാലുപേര്‍ പോലീസ് പിടിയിലായി.

ഇന്നലെ രാത്രി ഷോയ്ക്കിടെ ബെംഗളൂരുവിലെ ഉര്‍വശി തീയേറ്ററിലാണ് സംഭവം നടന്നത്.

സ്‌ക്രീനില്‍ പുഷ്പയായുള്ള അല്ലുവിന്റെ വരവ് കണ്ട് ആവേശം കൂടിയ ആരാധകര്‍ സ്‌ക്രീനിന് മുന്നിലേക്ക് കയ്യില്‍ കരുതിയ തീപ്പന്തം കത്തിച്ചുകൊണ്ട് എത്തുകയായിരുന്നു.

  പിങ്ക് ലൈന് വേഗത സർട്ടിഫിക്കറ്റ് ലഭിച്ചു; ആഗസ്റ്റ് 15-ന് ബെന്നാർഘട്ട വഴി ട്രെയിൻ പായുമ്പോൾ മുംബൈ പിന്നിലാകും!

തീയേറ്ററില്‍ ഉണ്ടായിരുന്ന മറ്റ് ആളുകളുടെ സമയോചിതമായ ഇടപെടല്‍ കൊണ്ട് വലിയ അപകടം ഉണ്ടായില്ല.

തിയ്യേറ്റര്‍ അധികൃതര്‍ വിവരം അറിയിച്ചതോടെ സ്ഥലത്തെത്തിയ പോലീസ് നാലുപേരെ അറസ്റ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തുക്കളോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തി; നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാല് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts