തെരുവ് വിളക്ക് പരിപാലനം നടത്തുന്ന കരാർ ജീവനക്കാരുടെ പണിമുടക്ക് പിൻവലിച്ചു.

ബെംഗളൂരു: ബിബിഎംപി തെരുവ് വിളക്ക് പരിപാലനം നടത്തുന്ന കരാർ ജീവനക്കാരുടെ പണിമുടക്ക് പിൻവലിച്ചു. കുടിശിക തുക ഉടനടി വിതരണം ചെയ്യാമെന്ന് ബിബിഎംപി കമ്മിഷണർ മഹേശ്വർ റാവു ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം പിൻവലിച്ചതെന്നു കരാറുകാരുടെ സംഘടന പ്രസിഡന്റ് കെ.എം.രാജു പറഞ്ഞു.

  ബെംഗളൂരുവിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികൾ മരിച്ചു

30 കോടിരൂപയാണ് ബിബിഎംപി വിവിധ സോണുകളിലായി കരാറുകാർക്ക് നൽകാനുള്ളത്. കഴിഞ്ഞ ദിവസം പണിമുടക്ക് പ്രഖ്യാപിച്ചതോടെ നഗരത്തിലെ വിവിധ വാർഡുകളിൽ തെരുവ് വിളക്കുകൾ പ്രകാശിക്കാതിരുന്നത് നഗരവാസികളെ വലച്ചിരുന്നു. 4.80 ലക്ഷം തെരുവ് വിളക്കുകളുടെ സംരക്ഷണ ചുമതലയാണ് കരാർ ജീവനക്കാർക്ക് നൽകിയിട്ടുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts