ഇനി “മണ്ണിന്റെ മക്കള്‍ വാദം തന്നെ” ശരണം;ആരോഗ്യ സർവകലാശാലകളിൽ കന്നഡിഗരായ വിദ്യാർഥികൾക്ക് 50 ശതമാനം സംവരണം അനുവദിക്കണമെന്ന് മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡി.കെ.ശിവകുമാർ.

ബെംഗളൂരു: സംസ്ഥാനത്തെ കൽപിത (ഡീംഡ്) ആരോഗ്യ സർവകലാശാലകളിൽ കന്നഡിഗരായ വിദ്യാർഥികൾക്ക് 50 ശതമാനം സംവരണം അനുവദിക്കണമെന്ന് മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡി.കെ.ശിവകുമാർ. ഇതു സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്. മെഡിക്കൽ, ഡെന്റൽ കോഴ്സുകളിലേക്ക് നടത്തുന്ന ദേശീയ പൊതുപ്രവേശന പരീക്ഷയിൽ കർണാടകയിലെ ഗ്രാമീണ മേഖലകളിലുള്ളവർ പിൻതള്ളപ്പെടുന്ന സാഹചര്യമാണ്.

  മരണക്കെണിയൊരുക്കി ബെംഗളൂരുവിലെ പല ഹോട്ടലുകൾ; രണ്ട് മിനിറ്റിൽ എല്ലാം തീരും! സംഭവം അറിയാൻ വായിക്കാം

എട്ട് കൽപിത സർവകലാശാലകളിലായി 1630 എംബിബിഎസ് സീറ്റുകളും 640 ഡെന്റൽ സീറ്റുകളും ഉള്ളപ്പോൾ ഇവയിലേറെയും മറ്റു സംസ്ഥാനക്കാർ കയ്യടക്കുകയാണ്. കർണാടകയിലെ ആരോഗ്യമേഖലയിൽ ജോലി ചെയ്യാൻ പരിശീലനം ലഭിച്ചവർക്ക് ക്ഷാമം നേരിടുകയാണെന്നും ഡി.കെ.ശിവകുമാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അഡ്വാൻസും വാടകയും ചേർത്ത് ആദ്യമാസം 5 ലക്ഷം! എന്നിട്ടും 'ബാച്ചിലർ' ആയതിനാൽ പൂട്ടിട്ടു; ബെംഗളൂരുവിലെ വാടകക്കെണിയിൽ കുടുങ്ങി സ്റ്റാർട്ടപ്പ് സിഇഒ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts